സര്‍ക്കാര്‍ ശമ്പളമൊക്കെ എത്ര നിസ്സാരം?  ചെറിയ ജോലി ചെയ്ത കോടികള്‍ വാരുന്നവരിതാ 

മുംബൈ- ഷാരൂഖ് ഖാനും, സല്‍മാന്‍ ഖാനും അമീര്‍ഖാനുമൊക്കെ. ഇവരുടെയെല്ലാം താരമൂല്യം കാരണം നിരന്തരം വാര്‍ത്തകള്‍ സൃഷ്ടിക്കാറുമുണ്ട് ഇവര്‍. സ്വകാര്യ ചടങ്ങുകളിലോ പൊതുചടങ്ങുകളിലോ വമ്പന്‍ താരങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താറുണ്ട്. പല താരങ്ങളും കാലങ്ങളായി അവരുടെ അതീവ വിശ്വസ്തരെയാണ് സുരക്ഷാ ചുമതലയായി ഒപ്പം കൂട്ടിയിരിക്കുന്നത്. പല ബോഡിഗാര്‍ഡുമാരും വര്‍ഷാന്ത്യത്തില്‍ കോടികളാണ് പ്രതിഫലം വാങ്ങുന്നത്. പ്രത്യേകിച്ച് ബോളിവുഡിന്റെ പ്രിയപ്പെട്ട ഖാന്‍മാര്‍ക്ക് സുരക്ഷയൊരുക്കുന്നവര്‍. അത്തരത്തില്‍ കുറച്ചുപേരെ ഇവിടെ കാണാം.
കിംഗ് ഖാന്റെ കൂടെ നിഴലായി കാലങ്ങളായി കൂടെയുള്ള ബോഡി ഗാര്‍ഡാണ് രവി സിംഗ്. ഷൂട്ടിംഗ് സമയത്തോ പ്രമോഷന്‍ സമയത്തോ ഇനി യാത്രയിലോ ആകട്ടെ രവി സിംഗ് എപ്പോഴും കൂടെയുണ്ട്. വര്‍ഷത്തില്‍ രണ്ട് മുതല്‍ മൂന്ന് കോടി വരെയാണ് രവി സിംഗിന്റെ പ്രതിഫലം.
ബോളിവുഡിന്റെ മസില്‍ ഖാനാണ് സല്‍മാന്‍ ഖാന്‍. നടന്റെ അംഗരക്ഷകനായ ഷേര എന്ന് വിളിപ്പേരുള്ള ഗുര്‍മീത് സിംഗ് ജോളിയും വര്‍ഷത്തില്‍ രണ്ട് കോടിയോ അതിലധികമോ ശമ്പളമായി വാങ്ങുന്നുണ്ട്.
ബോഡി ബില്‍ഡിംഗ് നടത്തി ശ്രദ്ധ നേടണം എന്ന ആഗ്രഹത്തോടെയാണ് യുവരാജ് ഖോര്‍പടെ ഇറങ്ങിത്തിരിച്ചത്. എന്നാല്‍ ആമിര്‍ ഖാന്റെ അംഗരക്ഷകനായി യുവരാജ് മാറി. വര്‍ഷത്തില്‍ ഒരു കോടിയ്ക്കും രണ്ടര കോടിയ്ക്കുമിടയിലാണ് യുവരാജിന്റെ പ്രതിഫലം.വനിതാ താരങ്ങള്‍ക്കുമുണ്ട് ഇതുപോലെ അംഗരക്ഷകര്‍. ജലാല്‍ എന്ന തന്റെ അംഗരക്ഷകന് ബോളിവുഡ് താരം ദീപിക പദുക്കോണ്‍ നല്‍കുന്നത് വര്‍ഷം 90 ലക്ഷം മുതല്‍ ഒന്നരക്കോടി രൂപ വരെയാണ്.


 

Latest News