Sorry, you need to enable JavaScript to visit this website.

മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണം; അശ്രദ്ധമായി ബൈക്കോടിച്ചതിന് സഹപാഠി അറസ്റ്റില്‍

അങ്ങാടിപ്പുറം-എം.ബി.ബി.എസ് വിദ്യാര്‍ഥിനിയുടെ അപകടമരണത്തില്‍ ബൈക്കോടിച്ചിരുന്ന സഹപാഠിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശൂര്‍ സ്വദേശി അശ്വിനെ(21)യാണ് മങ്കട പോലീസ് അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി ബൈക്കോടിച്ച് അപകടമുണ്ടാക്കിയതിനു അശ്വിനെതിരേ പോലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ പെരിന്തല്‍മണ്ണക്കടുത്തു തിരൂര്‍ക്കാട്ട് വച്ചാണ്് അശ്വിനും സഹപാഠിയായ ആലപ്പുഴ സ്വദേശിനി അല്‍ഫോന്‍സ(22)യും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഇരുവരും സഞ്ചരിച്ച ബൈക്ക് വളവില്‍ വച്ച് മറ്റൊരു ബൈക്കിലും ബസിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ അല്‍ഫോന്‍സ മരിച്ചു. പരിക്കേറ്റ അശ്വിന്‍ ചികിത്സയിലായിരുന്നു.  അശ്വിന്റെ അശ്രദ്ധമായ ഡ്രൈവിംഗ് ആയിരുന്നു അപകടത്തിനു കാരണമെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. തുടര്‍ന്നാണ് വിദ്യാര്‍ഥിക്കെതിരേ കേസെടുക്കുകയും ആശുപത്രി വിട്ടതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. മരിച്ച അല്‍ഫോന്‍സയും ബൈക്കോടിച്ചിരുന്ന അശ്വിനും പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജിലെ അവസാനവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News