ദുബായ്- ജനപ്രിയ സൗദി ബ്രോസാറ്റായ അല്‍ ബെയ്ക്കിന്റെ 50 ശതമാനം ഓഫര്‍ വിശ്വസിച്ചയാള്‍ക്ക് നഷ്ടമായത് 8000 ദിര്‍ഹം. ആര്‍.ജെ. ഫസ്‌ലുവാണ് അല്‍ ബെയ്ക്ക് ഉപയോക്താവ് കബളിപ്പിക്കപ്പെട്ട കാര്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ഓഫര്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള പരസ്യത്തിലൂടെ വ്യാജ വെബ് സൈറ്റിലെത്തിച്ചാണ് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി സൈബര്‍ തട്ടിപ്പ് നടത്തിയത്.
albaik.uaeae.com എന്ന വ്യാജ വെബ്‌സൈറ്റിലൂടെയാണ് തട്ടിപ്പ് നടത്തിയത്. അല്‍ ബൈക്കിന്റെ യഥാര്‍ഥ വെബ്‌സൈറ്റ് വിലാസം www.albaik.com എന്നു മാത്രമാണ്.
ലിങ്കുകളിലൂടെ എത്തിപ്പെടുന്ന വെബ് സൈറ്റ് ഒര്‍ജിനലാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ബാങ്ക് കാര്‍ഡുകളുടെ വിവരങ്ങള്‍ നല്‍കുകയാണ് തട്ടിപ്പുകളില്‍ കുടുങ്ങാതരിക്കാനുള്ള മാര്‍ഗം. അല്‍ബെയ്ക്കിനു മാത്രമല്ല, വേറെയു ഉല്‍പന്നങ്ങള്‍ക്ക് ആകര്‍ഷകമായ പരസ്യങ്ങള്‍ നല്‍കി തട്ടിപ്പുകാര്‍ വലവിരിച്ചിട്ടുണ്ട്.