മുംബൈയില്‍ നടുറോഡില്‍ കമിതാക്കളുടെ സെക്‌സ്; വൈറലായി വീഡിയോ 

മുംബൈ- നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ നരിമാന്‍ പോയിന്റിലെ മറൈന്‍ ഡ്രൈവില്‍ നൂറുകണക്കിന് വാഹനങ്ങല്‍ ചീറിപ്പായുന്ന തിരക്കേറിയ റോഡിന്റെ ഡിവൈഡറിലിരുന്ന് യുവതിയും യുവാവും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ വൈറലായി. ഇതു കണ്ട് ജനം റോഡരികില്‍ നോക്കി നിന്നതു പോലും കൂസാതെയായിരുന്നു കമിതാക്കളുടെ പ്രകടനം. പലരും മൊബൈലില്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തി. ചീറിപ്പായുന്ന വാഹനങ്ങളില്‍ നിന്നു പലരും അമ്പരപ്പോടെ സംഭവം നോക്കി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍. 

മുംബൈ നഗരത്തിലെ സമ്പന്നരുടെ മേഖലയിലാണ് സംഭവം. പ്രശസ്തമായ എയര്‍ ഇന്ത്യാ ബില്‍ഡിങിനും മറൈന്‍ ഹോട്ടല്‍ പ്ലാസയ്ക്കും സമീപത്തെ റോഡിലാണിത് നടന്നത്. മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ ആസ്ഥാനത്തിനും തൊട്ടടുത്താണിത്. റോഡരികിലൂടെ നടന്നു പോയവരെല്ലാം ചിത്രങ്ങള്‍ പകര്‍ത്തിയപ്പോള്‍ ആരോ വിവരമറിയിച്ചതനുസരിച്ച് പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും പോലീസെത്തിയതോടെയാണ് കമിതാക്കള്‍ പ്രകടനം അവസാനിപ്പിച്ചത്. 

പോലീസ് റോഡ് മുറിച്ചു കടന്ന് ഡിവൈഡറിനു സമീപമെത്തുന്നതിനു മുമ്പ് യുവതിയും യുവാവും എഴുന്നേറ്റ് റോഡിന്റെ മറുവശത്തേക്ക് നടന്നു. എങ്കിലും യുവതിയെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞു. വിദേശിയെന്ന് കരുതപ്പെടുന്ന യുവാവ് പോലീസിനെ വെട്ടിച്ച് മുങ്ങി. ചുംബിക്കുക മാത്രമാണ് ചെയതതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. യുവതിയുടെ മാനസിക നില ശരിയല്ലെന്ന് പോലീസ് പറഞ്ഞു. ഇവരെ പിന്നീട് മഹിളാ സുരക്ഷാ കേന്ദ്രത്തിലേക്കു മാറ്റി. വിദേശ യുവാവിനു വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്. സമീപത്തെ ഹോട്ടലുകളിലും വിദേശികളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ഓഫീസ് രേഖകളും സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.
 

Latest News