Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

മദീന- സൗദി അറേബ്യയിലെ തബൂക്കില്‍ കോഴിക്കോട് സ്വദേശി വാഹനപകടത്തില്‍ മരിച്ചു. തിരുവമ്പാടി പെരുമാലിപ്പടി സ്വദേശി ഓത്തിക്കല്‍ ഷിബിന്‍ ജോസഫ് (30) ആണ് മരിച്ചത്. തബൂക്കിനടുത്ത് ദുബയില്‍ വെച്ചായിരുന്നു അപകടം.  

തബൂക്ക്-യാംബു റോഡിലെ ദുബയില്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തബൂക്ക് ആസ്ട്ര കമ്പനിയിലെ ബേക്കറി വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം തമ്പലമണ്ണ ചക്കുംമൂട്ടില്‍ കുടുംബാംഗമാണ്.
പെരുമാലിപ്പടി ഓത്തിക്കല്‍ ജോസഫിന്റെയും ബോബിയുടേയും മകനാണ്. മുക്കം  ഇ.എം.എസ് സഹകരണ ആശുപത്രിയിലെ നഴ്‌സ് ഡോണയാണ് ഭാര്യ
ഷിനി, ഷിന്റോ എന്നിവര്‍ സഹോദരങ്ങളാണ്. ദുബ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News