ഉക്രൈന് യുറേനിയം അടങ്ങുന്ന ഷെല്ലുകള്‍, ബ്രിട്ടന് മുന്നറിയിപ്പ് നല്‍കി റഷ്യ

മോസ്‌കോ- പടിഞ്ഞാറന്‍ ശക്തികള്‍  ആണവ ഘടകമുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നതിനാല്‍ റഷ്യക്കും അതേ മാര്‍ഗം സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി പ്രസിഡണ്ട് വ് ളാദിമിര്‍ പുടിന്‍.
ഉക്രൈന് ബ്രിട്ടന്‍ യുറേനിയം ഉള്‍ക്കൊള്ളുന്ന കവചവേധ ഷെല്ലുകള്‍ നല്‍കിയാല്‍ റഷ്യ പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  

പാശ്ചാത്യ രാജ്യങ്ങള്‍ സംയുക്തമായി ഇതിനകം തന്നെ ആണവ ഘടകമുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇങ്ങനെയൊക്കെ സംഭവിച്ചാല്‍  റഷ്യയും അതിനനുസരിച്ച് പ്രതികരിക്കുമെന്ന് പുടിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് ചലഞ്ചര്‍2 പ്രധാന യുദ്ധ ടാങ്കുകള്‍ക്കൊപ്പം ഉക്രൈന് യുറേനിയം അടങ്ങിയ കവചവേധ ഷെല്ലുകള്‍ കൂടി നല്‍കുമെന്ന്
തിങ്കളാഴ്ച യുകെ പ്രതിരോധ മന്ത്രി അന്നബെല്‍ ഗോള്‍ഡി പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍  പറഞ്ഞിരുന്നു.
തുളച്ചുകയറുന്ന ടാങ്ക് ഷെല്ലുകള്‍ നിര്‍മിക്കാന്‍ ആണവ സമ്പുഷ്ടീകരണ പ്രക്രിയയുടെ ഉപോല്‍പ്പന്നമായ ഡീപ്ലീറ്റഡ് യുറേനിയം ഉപയോഗിക്കുന്നുണ്ട്. ഇത്തരം ഷെല്ലുകള്‍ ഉക്രൈന് നല്‍കുമെന്നാണ് ബ്രിട്ടന്‍ അറിയിച്ചിരിക്കുന്നത്.  
യുകെയുടെ പ്രഖ്യാപനത്തെ വന്‍പ്രകോപനമായാണ് റഷ്യയും റഷ്യന്‍ അനുകൂലികളും കാണുന്നത്. ഇത് റഷ്യയും പടിഞ്ഞാറും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കുന്നതാമെന്നും വലിയ ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്ന നടപടിയാണെന്നും റഷ്യ മുന്നറിയിപ്പ് നല്‍കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News