VIDEO ദോഹയില്‍ നാലുനില കെട്ടിടം തകര്‍ന്ന് ഒരു മരണം; ഏഴു പേരെ രക്ഷപ്പെടുത്തി

ദോഹയില്‍ തകര്‍ന്ന നാലുനില കെട്ടിടം.

ദോഹ - നഗരമധ്യത്തില്‍ നാലുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. മധ്യദോഹയിലെ ബിന്‍ ദിര്‍ഹം ഏരിയയിലാണ് അപകടം. സിവില്‍ ഡിഫന്‍സും ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ന്ന് ഏഴു പേരെ രക്ഷപ്പെടുത്തിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സിവില്‍ ഡിഫന്‍സ് ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.


 

 

Latest News