വ്‌ളാദിമിര്‍ പുടിന്റെ വിമര്‍ശകനായ പോപ് ഗായകന്‍ മഞ്ഞില്‍ വഴുതി മരിച്ചു

മോസ്‌കോ- റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വിമര്‍ശകനായിരുന്ന പോപ് ഗായകന്‍ ദിമ നോവയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി വോള്‍ഗ നദി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ മഞ്ഞില്‍ വഴുതിയായിരുന്നു അപകടം. ക്രീം സോഡ എന്ന പോപ് ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്നു 34 കാരനായ ദിമ.
അപകടസമയത്ത് ദിമയുടെ സഹോദരന്‍ റോമയും മറ്റു രണ്ട് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നെന്നും ഇവരും അപകടത്തില്‍പ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്. ദിമ നോവയുടെ അക്വാ ഡിസ്‌കോ എന്ന ഗാനം റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ വലിയ പ്രചാരം നേടിയിരുന്നു. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിനെതിരായ പ്രതിഷേധങ്ങളില്‍ ദിമ നോവയുടെ ഗാനം നിരന്തരം മുഴങ്ങിയിരുന്നു.

 

Latest News