Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജവാനിൽ ഷാരൂഖിനൊപ്പം സഞ്ജയ് ദത്തും

പഠാന്റെ വിജയത്തിളക്കത്തിലിരിക്കുന്ന ഷാരൂക്കിന്റെ അടുത്ത ചിത്രമാണ് അറ്റ്‌ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ജവാൻ. തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. 
ചിത്രത്തിൽ സഞ്ജയ് ദത്തും പ്രധാന വേഷത്തിൽ എത്തുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. ജവാന്റെ വളരെ പ്രധാനപ്പെട്ട ആക്ഷൻ രംഗത്താണ് സഞ്ജയ് ദത്ത് എത്തുക. മുംബൈയിലെ ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നതെന്നും റിപ്പോർട്ടുണ്ട്.  ലോകേഷ് കനകരാജ് വിജയ് ചിത്രം ലിയോ കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കിയാണ് സഞ്ജയ് ദത്ത് ജവാനിൽ അഭിനയിക്കുന്നത്. വിജയ് സേതുപതിയും വേഷമിടുന്ന ചിത്രത്തിൽ ദീപിക പദുകോണും ഭാഗമാകുമെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. 
അതേസമയം, നേരത്തെ നിശ്ചയിച്ച പ്രകാരം ജവാൻ ജൂൺ 2 ന് റിലീസിന് എത്തില്ലെന്നാണ് വിവരം. ചിത്രീകരണം പോലും ഇനിയും പൂർത്തിയായിട്ടില്ല. സ്വാഭാവികമായും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും നീളും. ഈ സാഹചര്യത്തിൽ ചിത്രം ജൂണിൽ റിലീസ് ചെയ്യാനാവില്ലെന്നും ഒക്ടോബറിലേക്ക് നീട്ടിയേക്കുമെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാണ് ജവാൻ തിയേറ്ററുകളിൽ എത്തുക.  ജവാന്റെ ഒ.ടി.ടി റൈറ്റ്‌സ് നെറ്റ്ഫ്ലിക്‌സ് 120 കോടി രൂപക്ക് സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ ഓൾ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്‌സ് സീ ടി.വിക്കാണ്.

Latest News