Sorry, you need to enable JavaScript to visit this website.

ജയസൂര്യയും ചാക്കോച്ചനും ഒരുമിക്കുന്ന എന്താടാ സജി

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ജയസൂര്യയും കുഞ്ചാക്കോ ബോബനും നീണ്ട ഇടവേളക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണ് എന്താടാ സജി... നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലെ ആത്മാവിന് എന്നു തുടങ്ങുന്ന വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
നിത്യ മാമ്മൻ പാടിയ ഗാനത്തിന് സംഗീതമൊരുക്കിയത് വില്യം ഫ്രാൻസിസ്. ഗാനരചന അർഷാദ് റഹീം. 
ജയസൂര്യ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നിവേദ തോമസ് ആണ് നായിക. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ഒരു ഫാമിലി കോമഡി എന്റർടെയ്‌നറായ ചിത്രത്തിന്റെ സഹ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ഛായാഗ്രഹണം ജീത്തു ദാമോദറും എഡിറ്റിംഗ് രതീഷ് രാജും നിർവഹിക്കുന്നു. 
ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ. പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ. അസോസിയേറ്റ് ഡയറക്ടർ മനീഷ് ഭാർഗവൻ, പ്രവീൺ വിജയ്. പശ്ചാത്തല സംഗീതം ജേക്ക്‌സ് ബിജോയ്, ആർട് ഡയറക്ടർ ഷിജി പട്ടണം, മേക്കപ്പ് റോണക്‌സ് സേവ്യർ, അഡ്മിനിസ്‌ട്രേഷൻ ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു,
പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, സ്റ്റിൽ പ്രേം ലാൽ, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ, മാർക്കറ്റിംഗ് ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‌സ്‌ക്യുറ, പി.ആർ.ഒ മഞ്ജു ഗോപിനാഥ്.

Latest News