ജെയിംസ് ബോണ്ടിന്റെ ആദ്യ നായിക അന്തരിച്ചു 

അഭ്രപാളികളെ എക്കാലവും ഭ്രമിപ്പിച്ച സീക്രട്ട് ഏജന്റ് ജയിംസ് ബോണ്ടിന്റെ ആദ്യ കാമുകി മരണത്തിന് കീഴടങ്ങി. ജയിംസ് ബോണ്ട് ചിത്രത്തിലെ ആദ്യ നായിക യുനിസ് ഗയ്ഷസണ്‍ (90) അന്തരിച്ചു. വെള്ളിയാഴ്ചയായിരുന്നു യുനിസ് ഗയ്ഷസണിന്റെ അന്ത്യം. അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്. 1962 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് ഗയ്ഷസണ്‍ ബോണ്ടിന്റെ കാമുകിയായി വേഷപ്പകര്‍ച്ച നടത്തിയത്. സീന്‍ കോണറിയായിരുന്നു ബോണ്ടായി വേഷമിട്ടത്. സിനിമയില്‍ സില്‍വിയ ട്രെഞ്ച് എന്ന കഥാപാത്രത്തെയാണ് ഗയ്ഷസണ്‍ അവതരിപ്പിച്ചത്. രണ്ട് ബോണ്ട് സിനിമകളില്‍ ഒരേപേരില്‍ ബോണ്ടിന്റെ നായികയായി എത്തിയ ആദ്യ നടികൂടിയാണ് ഗയ്ഷസണ്‍.

Latest News