Sorry, you need to enable JavaScript to visit this website.
Wednesday , May   31, 2023
Wednesday , May   31, 2023

'പ്രാഗ്മ- കമ്മിറ്റഡ് ലോങ്  ലാസ്റ്റിംഗ് ലൗ' ഒരുങ്ങുന്നു

തിരുവനന്തപുരം- സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കുന്ന 'പ്രാഗ്മ- കമ്മിറ്റഡ് ലോങ് ലാസ്റ്റിംഗ്  ലൗ' എന്ന സിനിമ സെന്റ് മേരീസ് അസോസിയേറ്റ്‌സ് ലിമിറ്റഡും എസ്. കെ സിനിമാസും ചേര്‍ന്ന് നിര്‍മിക്കുന്നു. കെ. ജെ. ഫിലിപ്പാണ് രചനയും സംവിധാനവും. 

സാബുകൃഷ്ണയും സീത സതീഷും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ  താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും കഥാപാത്രങ്ങളാകുന്നു. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം.

ഛായാഗ്രഹണം, എഡിറ്റിംഗ്: സനൂപ്. എ. എസ്, ഗാനരചന, സംഗീതം: ഫെമിന്‍ ഫ്രാന്‍സിസ്, ആലാപനം: സിദ്ധാര്‍ത്ഥ് ശങ്കര്‍, കൊറിയോഗ്രാഫി: ബിനീഷ് കുമാര്‍ കൊയിലാണ്ടി,  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സൈജു വാതുകോടത്ത്, മേക്കപ്പ്: ഷിനു മുതുകുളം, പി. ആര്‍. ഒ: റഹിം പനവൂര്‍, ക്യാമറ  സഹായികള്‍: കൃഷ്ണ കെ. സഹദേവ്, ഗോഡ്വിന്‍ ടൈറ്റസ്, ശ്രീജിത്ത് ശങ്കര്‍, ഡിസൈന്‍സ്: ഡി- മീഡിയ, പബ്ലിസിറ്റി: യൂണിവേഴ്‌സല്‍24×7 ന്യൂസ്.

Latest News