Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാക് തെരഞ്ഞെടുപ്പില്‍ ഷാരൂഖിന്റെ  സഹോദരി സ്ഥാനാര്‍ഥി 

പാക്കിസ്ഥാനിലെ പെഷവാറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഷാരൂഖിന്റെ സഹോദരി നൂര്‍ ജഹാനും. പാക്കിസ്ഥാനില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന നൂര്‍ജഹാന്‍ നിയമ സഭാ സീറ്റില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥി ആയിട്ടായിരിക്കും മത്സരിക്കുക. ഷാരൂഖിന്റെ അച്ഛന്റെ സഹോദരന്റെ മകളാണ് നൂര്‍ ജഹാന്‍. സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടുതന്നെ തന്റെ നിയോജകമണ്ഡലത്തിലെ പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുമെന്നും നൂര്‍ ജഹാന്‍ എക്‌സ്പ്രസ് ട്രിബ്യൂണലിനോട് വെളിപ്പെടുത്തി. പാക്കിസ്ഥാനില്‍ ബന്ധുക്കളുള്ള പത്താന്‍ കുടുംബമാണ് ഷാരൂഖിന്റേത്. തന്റെ കുടുംബം പെഷ്‌വാറില്‍ നിന്നുള്ളവരാണെന്നും തന്റെ ബന്ധുക്കളില്‍ ചിലര്‍ ഇപ്പോഴും അവിടെ താമസിക്കുന്നുണ്ടെന്നും ഷാരൂഖ്  അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
 ഷാരൂഖിന് ജനങ്ങള്‍ നല്‍കുന്ന അതേ പിന്തുണ തനിക്കും ലഭിക്കുമെന്നും നൂര്‍ ജഹാന്‍ പറഞ്ഞു. ഷാരൂഖിന്റെ പിതാവിന്റെ മൂത്ത സഹോദരന്റെ മകളാണ് നൂര്‍ ജഹാന്‍. ഷാരൂഖിനെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും തന്റെ മകന് ഷാരൂഖിന്റെ പേരാണ് നല്‍കിയിരിക്കുന്നതെന്നും മുന്‍പ് നൂര്‍ ജഹാന്‍ ഷാരൂഖിനെ മുംബൈയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.പാകിസ്താനിലെ പെഷവാറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഷാരൂഖിന്റെ സഹോദരി നൂര്‍ ജഹാനും. പാക്കിസ്ഥാനില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന നൂര്‍ജഹാന്‍ നിയമ സഭാ സീറ്റില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥി ആയിട്ടായിരിക്കും മത്സരിക്കുക. ഷാരൂഖിന്റെ അച്ഛന്റെ സഹോദരന്റെ മകളാണ് നൂര്‍ ജഹാന്‍. 
 സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടുതന്നെ തന്റെ നിയോജകമണ്ഡലത്തിലെ പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുമെന്നും നൂര്‍ ജഹാന്‍ എക്‌സ്പ്രസ് ട്രിബ്യൂണലിനോട് വെളിപ്പെടുത്തി. പാക്കിസ്ഥാനില്‍ ബന്ധുക്കളുള്ള പത്താന്‍ കുടുംബമാണ് ഷാരൂഖിന്റേത്. തന്റെ കുടുംബം പെഷ്‌വാറില്‍ നിന്നുള്ളവരാണെന്നും തന്റെ ബന്ധുക്കളില്‍ ചിലര്‍ ഇപ്പോഴും അവിടെ താമസിക്കുന്നുണ്ടെന്നും ഷാരൂഖ് മുമ്പ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
 
ഷാരൂഖിന് ജനങ്ങള്‍ നല്‍കുന്ന അതേ പിന്തുണ തനിക്കും ലഭിക്കുമെന്നും നൂര്‍ ജഹാന്‍ പറഞ്ഞു. ഷാരൂഖിന്റെ പിതാവിന്റെ മൂത്ത സഹോദരന്റെ മകളാണ് നൂര്‍ ജഹാന്‍. ഷാരൂഖിനെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും തന്റെ മകന് ഷാരൂഖിന്റെ പേരാണ് നല്‍കിയിരിക്കുന്നതെന്നും മുന്‍പ് നൂര്‍ ജഹാന്‍ ഷാരൂഖിനെ മുംബൈയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
 

Latest News