തുരുത്ത് മാര്‍ച്ച് 31ന് തിയേറ്ററുകളില്‍

തിരുവനന്തപുരം- സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാര്‍ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് 'തുരുത്ത്'. ചിത്രം മാര്‍ച്ച് 31ന് കേരളത്തിലെ തിയേറ്ററുകളിലെത്തും. 

തന്റെ ഉറ്റചങ്ങാതിയുടെ ആത്മഹത്യയെ തുടര്‍ന്ന് റസാഖ് സുഹൃത്തിന്റെ ഭാര്യ ഉഷയുടെയും മകന്‍ അപ്പുവിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാകുന്നു. ഭിന്നമതസ്ഥര്‍ ഒരുമിച്ചതിലൂടെ സ്വസമുദായങ്ങളുടെ എതിര്‍പ്പ് ഇരുവര്‍ക്കും നേരിടേണ്ടി വരുന്നു. സുരക്ഷിതമായൊരു ഇടം കണ്ടെത്താന്‍ വേണ്ടി സ്വന്തം ഗ്രാമത്തില്‍ നിന്നും പലായനം ചെയ്യേണ്ടി വരുന്ന ആ കുടുംബത്തിന്റെ തുടര്‍യാത്രയിലെ സംഘര്‍ഷങ്ങളും സങ്കീര്‍ണ്ണതകളുമാണ് ചിത്രത്തിന്റെ പ്രമേയം.             

സുധീഷാണ് കേന്ദ്രകഥാപാത്രമായ റസാഖിനെ അവതരിപ്പിക്കുന്നത്. ഉഷയെ കീര്‍ത്തി ശ്രീജിത്തും അപ്പുവിനെ മാസ്റ്റര്‍ അഭിമന്യുവും അവതരിപ്പിക്കുന്നു. കൂടാതെ എം. ജി. സുനില്‍കുമാര്‍, ഷാജഹാന്‍ തറവാട്ടില്‍, കെ. പി. എ. സി. പുഷ്പ, മധുസൂദനന്‍, ഡോ. ആസിഫ് ഷാ, സക്കീര്‍ ഹുസൈന്‍, സജി സുകുമാരന്‍, മനീഷ്‌കുമാര്‍, സജി, അപ്പു മുട്ടറ, അശോകന്‍ ശക്തികുളങ്ങര, പ്രസന്ന എന്നിവരും അഭിനയിക്കുന്നു.  

Latest News