അസുഖ വിവരമറിഞ്ഞ് മമ്മുക്ക വിളിച്ചു, സിനിമ രംഗത്തെ  മറ്റു പ്രമുഖരും വിവരമന്വേഷിച്ചു-മിഥുന്‍ രമേശ് 

കൊച്ചി-അടുത്തിടെയാണ് ബെല്‍സ് പാഴ്‌സി രോഗം ബാധിച്ച വിവരം നടനും അവതാരകനുമായ മിഥുന്‍ രമേശ് ആരാധകരെ അറിയിച്ചത്. രോഗമുക്തി നേടി തിരികെ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോള്‍. ദുബായില്‍ ഹിറ്റ് 96.7ല്‍ ആര്‍ ജെ കൂടിയാണ് മിഥുന്‍. തന്റെ അസുഖ വിവരമറിഞ്ഞ് പലരും തനിക്ക് വേണ്ടി അര്‍ച്ചന കഴിപ്പിക്കുകയും പള്ളിയില്‍ പ്രാര്‍ത്ഥന കൂടുകയും ചെയ്തിട്ടുണ്ടെന്നും അതൊക്കെ നമുക്ക് കിട്ടുന്ന അനുഗ്രഹങ്ങളാണെന്നും മിഥുന്‍ പറയുന്നു. മമ്മൂക്ക ആദ്യദിവസം തന്നെ വിളിച്ച് രോഗവിവരം അന്വേഷിച്ചതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി.
അദ്ദേഹം ഇതുവരെയും നേരിട്ട് വിളിച്ചിട്ടില്ല. എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ മമ്മൂക്കയ്ക്ക് ഒപ്പമുള്ളവരാണ് വിളിക്കുക. ഇത്തവണ അദ്ദേഹം നേരിട്ട് വിളിച്ചു. മോനേ നിനക്ക് എന്ത് പറ്റിയെടാ എന്നാണ് ചോദിച്ചത്. സുരേഷേട്ടന്‍ വിളിച്ചു. ദിലീപേട്ടന്‍ ഡോക്ടര്‍മാരോട് സംസാരിച്ചു. ചാക്കോച്ചന്‍ നേരിട്ട് ആശുപത്രിയില്‍ വന്നു. രമേശ് പിഷാരടി, അനൂപ് മേനോന്‍. ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എല്ലാവരും വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു.'- മിഥുന്‍ രമേശ് പറഞ്ഞു.

Latest News