വിമാന സര്‍വീസ് നിയന്ത്രണത്തിന്റെ ഫലം ഇന്ത്യന്‍ കമ്പനികള്‍ അനുഭവിക്കുമെന്ന് എമിറേറ്റ്‌സ് മേധാവി

ടിം ക്ലാര്‍ക്ക്

ന്യൂദല്‍ഹി- വിമാന ട്രാഫിക് ക്വാട്ട വര്‍ധിപ്പിക്കണമെന്ന ഗള്‍ഫ് രാജ്യങ്ങളുടെ ആവശ്യം തള്ളിയ ഇന്ത്യ തന്നെ അനുഭവിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പ്രസിഡണ്ട് ടിം ക്ലാര്‍ക്ക്. ഇന്ത്യക്കും യു.എ.ഇക്കും ഇടയിലുള്ള ട്രാഫിക് ക്വാട്ട വര്‍ധിപ്പിക്കാന്‍ ഒരുക്കമല്ലെന്ന് നിലപാടിന്റെ  ഫലമായി ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് എമിറേറ്റ്‌സ് മേധാവി പറഞ്ഞു.
യുഎഇക്കും ഇന്ത്യക്കും ഇടയില്‍ 50,000 സീറ്റുകള്‍ കൂടി അനുവദിക്കാന്‍ ഗള്‍ഫ് രാജ്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവിലുള്ള ഗതാഗത ക്വാട്ട വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരിക്കുന്നത്.
പ്രതിവാര പരിധിയായ 65,000 സീറ്റുകളെന്നത് ഇരട്ടിയെങ്കിലുമാക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതായി ടിം ക്ലാര്‍ക്ക് ഇന്ത്യ ഏവിയേഷന്‍ സമ്മിറ്റില്‍ പറഞ്ഞു. ഇന്ത്യയുടെ നിലപാട് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു വലിയ മാര്‍ക്കറ്റാണെന്നും വളരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിവേഗം വളരുന്ന ഇന്ത്യന്‍ വിമാനക്കമ്പനികളുമായുള്ള മത്സരം കാര്യമാക്കുന്നില്ലെന്നാണ് ക്ലാര്‍ക്കിന്റെ പ്രതികരണം.  വലിയ വിമാന ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെങ്കിലും  എയര്‍ ഇന്ത്യയെ എതിരാളിയായി കാണുകയോ അതിന്റെ ഭീഷണി പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ട്രാഫിക് നിയന്ത്രണങ്ങളുടെ ഫലമായി ഇന്ത്യന്‍ വിമാനക്കമ്പനികള്‍ തന്നെയാണ് ശിക്ഷിക്കപ്പെടുകയെന്ന് എമിറേറ്റ്‌സ് മേധാവി മുന്നറിയിപ്പ് നല്‍കി.
ഗതാഗത നിയന്ത്രണത്തിന്റെ ഫലമായി പ്രതിവര്‍ഷം ഏകദേശം 100 കോടി ഡോളറിലേക്ക് ഇന്ത്യന്‍ കനപനികള്‍ സ്വയം മാറുകയാണെന്ന്  അദ്ദേഹം പറഞ്ഞു.
യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യോമയാന അവകാശം സംബന്ധിച്ച തര്‍ക്കം പരിഹരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ടിം ക്ലാര്‍ക്ക് പറഞ്ഞു. ഞങ്ങള്‍ പറയുന്നതിന്റെ ഗൗരവം ഇന്ത്യന്‍ സര്‍ക്കാര്‍ തിരിച്ചറിയുമെന്നും എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിമാനക്കമ്പനികള്‍ തന്നെ നല്ലതാണെന്ന് ചൂണ്ടാക്കാട്ടി മുന്നോട്ടുവരുമെന്നും പ്രതീക്ഷിക്കുന്നു.  തിരിച്ചറിവ് ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. സര്‍ക്കാരുകള്‍ തുറന്ന മനസ്സോടെ കൂടിക്കാഴ്ച നടത്തി പ്രശ്‌നം പരിഹരിക്കണം.
ബാങ്കിംഗ് മേഖലയിലെ നിലവിലെ പ്രശ്‌നങ്ങള്‍ ഉടനയൊന്നും വിമാന സര്‍വീസ് ഡിമാന്‍ഡിനെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന ശുഭാപ്തിയും അദ്ദേഹം പ്രകടിപ്പിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News