Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫ്‌ളൈ അദീൽ യാത്രക്കാർക്ക് സൗജന്യ ഇഫ്താർ

ഫ്‌ളൈ അദീൽ യാത്രക്കാർക്കിടയിൽ സൗജന്യ ഇഫ്താർ വിതരണത്തിനുള്ള കരാറിൽ ബാൺസ് കമ്പനി സി.ഇ.ഒ എൻജിനീയർ മുഹമ്മദ് ബിൻ അബ്ദുല്ല അൽസെയ്‌നും ഫ്‌ളൈ അദീൽ ഡെപ്യൂട്ടി സി.ഇ.ഒ ഹനാൻ ബദ്‌രിയും ഒപ്പുവെക്കുന്നു.

റിയാദ് - ദേശീയ വിമാന കമ്പനിയായ സൗദിയ ഗ്രൂപ്പിനു കീഴിലെ ബജറ്റ് വിമാന വിഭാഗമായ ഫ്‌ളൈ അദീലിൽ റമദാനിൽ യാത്ര ചെയ്യുന്നവർക്ക് സൗജന്യ ഇഫ്താർ വിതരണം. സൗദിയിൽ കോഫി വ്യവസായ മേഖലയിലെ ഒന്നാം നമ്പർ ട്രേഡ്മാർക്ക് ആയ ബാൺസ് കമ്പനി ആണ് ഫ്‌ളൈ അദീൽ യാത്രക്കാർക്ക് സൗജന്യ ഇഫ്താർ വിതരണം ചെയ്യുക. ഇതിനുള്ള കരാറിൽ ബാൺസും ഫ്‌ളൈ അദീലും ഒപ്പുവെച്ചു. 
വിശുദ്ധ റമദാനിൽ മുഴുവൻ ദിവസങ്ങളിലും ഫ്‌ളൈ അദീൽ യാത്രക്കാർക്കിടയിൽ ബാൺസ് കമ്പനി സൗജന്യ ഇഫ്താർ വിതരണം ചെയ്യും. ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ അദീൽ യാത്രക്കിടെ ഭക്ഷണം വിതരണം ചെയ്യാറില്ല. ഇക്കാര്യം കണക്കിലെടുത്താണ് ഫ്‌ളൈ അദീൽ യാത്രക്കാർക്ക് ബാൺസ് കമ്പനി സൗജന്യ ഇഫ്താർ വിതരണം ചെയ്യുന്നത്. ഇതിനുള്ള കരാറിൽ ബാൺസ് കമ്പനി സി.ഇ.ഒ എൻജിനീയർ മുഹമ്മദ് ബിൻ അബ്ദുല്ല അൽസെയ്‌നും ഫ്‌ളൈ അദീൽ ഡെപ്യൂട്ടി സി.ഇ.ഒ ഹനാൻ ബദ്‌രിയും ഒപ്പുവെച്ചു. ജിദ്ദയിൽ ഫ്‌ളൈ അദീൽ കമ്പനി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇരു കമ്പനികളിലെയും മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. 
മധ്യപൗരസ്ത്യദേശത്ത് അതിവേഗ വളർച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന ഫ്‌ളൈ അദീലുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ബാൺസ് കമ്പനി സി.ഇ.ഒ പറഞ്ഞു. സൗദിയിൽ വ്യോമയാന വ്യവസായ മേഖലക്ക് തങ്ങളുടെ ഭാഗത്തു നിന്നുള്ള ചെറിയ പിന്തുണ നൽകാനുള്ള അവസരമാണ് ഈ സഹകരണത്തിലൂടെ ലഭിക്കുന്നത്. സാമൂഹിക പ്രതിബദ്ധത നിറവേറ്റാനും സാമൂഹിക സേവനത്തിൽ മുൻനിര പങ്ക് വഹിക്കാനുമുള്ള ഇരു കമ്പനികളുടെയും പദ്ധതികൾക്ക് പുതിയ കരാർ പിന്തുണ നൽകുമെന്നും എൻജിനീയർ മുഹമ്മദ് അൽസെയ്ൻ പറഞ്ഞു.
കരാർ പ്രകാരം 80,000 ലേറെ ഇഫ്താറുകൾ ഫ്‌ളൈ അദീൽ യാത്രക്കാർക്കിടയിൽ ബാൺസ് കമ്പനി വിതരണം ചെയ്യുമെന്ന് ഫ്‌ളൈ അദീൽ ഡെപ്യൂട്ടി സി.ഇ.ഒ ഹനാൻ ബദ്‌രി പറഞ്ഞു. ഇഫ്താർ സമയത്ത് ടേക്ക് ഓഫ് ചെയ്യുകയോ ലക്ഷ്യസ്ഥാനത്ത് എത്തുകയോ ചെയ്യുന്ന സർവീസുകളിലെ യാത്രക്കാർക്കിടയിലാണ് ഇഫ്താർ വിതരണം ചെയ്യുക. യാത്രയുടെ മതിയായ സമയം മുമ്പ് യാത്രക്കാർക്കിടയിൽ ഇഫ്താർ പേക്കറ്റുകൾ വിതരണം ചെയ്യുമെന്നും ഹനാൻ ബദ്‌രി പറഞ്ഞു.

Latest News