പോപ്പുലര്‍ ഫ്രണ്ട് നിരോധനം ട്രൈബ്യൂണല്‍ ശരിവെച്ചു

ന്യൂദല്‍ഹി- പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും (പിഎഫ്‌ഐ) അനുബന്ധ സംഘടനകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം യുഎപിഎ ട്രൈബ്യൂണല്‍ ശരിവെച്ചു. അഞ്ച്  വര്‍ഷത്തേക്കാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും യുഎപിഎ പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം  എന്നിവ കണക്കിലെടുത്താണ് നിരോധമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതും നിരോധിച്ചതും.
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ (യുഎപിഎ) മൂന്നാം വകുപ്പു പ്രകാരമായിരുന്നു നടപടി.
പോപ്പുലര്‍ ഫ്രണ്ടിനു പുറമെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എഐഐസി), നാഷനല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യുമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ), നാഷനല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, കേരളത്തിലെ എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ ആന്‍ഡ് റിഹാബ് ഓര്‍ഗനൈസേഷന്‍ എന്നിവയാണ് നിരോധിച്ചത്.
യുഎപിഎ നിയമപ്രകാരം ഒരു സംഘടന നിയമവിരുദ്ധമെന്നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചാലും  അത് െ്രെടബ്യൂണല്‍ ശരിവെക്കേണ്ടതുണ്ട്. സംഘടനയെ നിയമവിരുദ്ധമെന്നു പ്രഖ്യാപിക്കാന്‍ മതിയായ കാരണങ്ങളുണ്ടോയെന്നാണു െ്രെടബ്യൂണല്‍ പരിശോധിച്ചത്.

 

Latest News