Sorry, you need to enable JavaScript to visit this website.

നീലയും ചുവപ്പും വാഴപ്പഴങ്ങള്‍; സൗദിയില്‍നിന്നാണ് ചിത്രങ്ങള്‍

ജിസാന്‍- സൗദി അറേബ്യയില്‍ പഴങ്ങളുടേയും പച്ചക്കറികളുടേയും ഉല്‍പാദനത്തിലും കയറ്റുമതിയിലും മുന്നേറുന്ന പ്രദേശമാണ് ജിസാന്‍. പച്ചപ്പ് നിറഞ്ഞ ഈ പ്രദേശം നിരവധി ഫാമുകള്‍ കൊണ്ട് സമ്പന്നമാണ്.
വാഴപ്പഴങ്ങളുടെ കൃഷിയിലും വിളവെടുപ്പിലും ജിസാന്റെ മുന്നേറ്റം വിളിച്ചുപറയുകയാണ് റാഇദ് മുഹമ്മദ് അല്‍ മാലിക്കി. അരലക്ഷം ടണ്‍ ബനാനയാണ് ഓരോ വര്‍ഷവും ഇവിടെ ഉല്‍പാദിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. വിവിധ വര്‍ണങ്ങളിലുള്ള വാഴപ്പഴങ്ങളുടെ ചിത്രങ്ങളും അദ്ദേഹം ഷെയര്‍ ചെയ്തു. ജിസാനില്‍നിന്ന് വന്‍തോതില്‍ പഴങ്ങള്‍ സമീപ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. കയറ്റുമതി ഇങ്ങനെ പോയാല്‍ ജിസാനിലുള്ളവര്‍ക്ക്ക എങ്ങനെ ഈ വര്‍ണപ്പഴങ്ങളൊക്കെ രുചിക്കാനാകുമെന്നാണ് റാഇദിന്റെ ട്വിറ്റര്‍ പോസ്റ്റിനു താഴെ ആളുകള്‍ ചോദിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News