ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള വനിതയായി സലീന ഗോമസ്

വാഷിംഗ്ടണ്‍-ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള വനിതയായി പോപ് ഗായിക സലീന ഗോമസ്. 4000 ദശലക്ഷം ആളുകളാണ് സലീനയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തത്. പോപ് താരം കെയ്‌ലി ജെന്നറെ മറികടന്നാണ് സലീന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.
ഫുട്‌ബോള്‍ താരങ്ങളായ റൊണാള്‍ഡോക്കും മെസ്സിക്കും ശേഷം ഏറ്റവും അധികം ആളുകള്‍ പിന്തുടരുന്ന മൂന്നാമത്തെ വ്യക്തിയാണ് സലീന ഗോമസ്. റൊണാള്‍ഡോക്ക് 563 ദശലക്ഷം ഫോളോവേഴ്‌സും മെസ്സിക്ക് 443 ദശലക്ഷം ഫോളോവേഴ്‌സുമാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. 382 ദശലക്ഷം ഫോളോവേഴ്‌സാണ് കെയ്‌ലി ജെന്നറിനുള്ളത്.
ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള വനിതയായതിനു പിന്നാലെ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സലീന രംഗത്തെത്തി. തന്നെ ഫോളോ ചെയ്യുന്ന  4000 ദശലക്ഷം ആളുകളെയും ആലിംഗനം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് ആരാധകര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അഭിനയം, സംഗീതം, ചലച്ചിത്ര നിര്‍മാണം എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച താരം സാമൂഹിക മാധ്യമങ്ങളില്‍ വളരെ സജീവമാണ്. സലീന ഗോമസ് പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. അരിയാന ഗ്രാന്‍ഡെ, കിം കര്‍ദാഷിയാന്‍, ബിയോണ്‍സ്, ക്ലോവി കര്‍ദാഷിയാന്‍ എന്നിവരാണ് പട്ടികയിലെ ആദ്യ പത്തിലുള്ള മറ്റു വനിതകള്‍.

 

Latest News