ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര മത ചിഹ്നമാണെന്ന് മുസ്‌ലിം ലീഗ് സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര മത ചിഹ്നമാണെന്ന് മുസ്‌ലീം ലീഗ് സുപ്രീം കോടതിയില്‍. താമര ഹിന്ദു-ബുദ്ധ മതങ്ങളുടെ മത ചിഹ്നമാണെന്നാണ് മുസ്‌ലീം ലീഗ് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.  മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് താമര മത ചിഹ്നമാണെന്ന വാദം ഉന്നയിച്ചത്. ഹര്‍ജിയില്‍ ബി ജെ പിയെ കക്ഷി ചേര്‍ക്കണമെന്ന് മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ പറഞ്ഞു. മുസ്‌ലീം ലീഗിനായി മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദാവെ, ഹാരിസ് ബീരാന്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹാജരായത്. ബി ജെ പിയെ കൂടാതെ ശിവസേന, ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെടെ 27 രാഷ്ട്രീയ പാര്‍ട്ടികളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്നും മുസ്‌ലീം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി മെയ് മാസത്തില്‍ പരിഗണിക്കുന്നതിനായി സുപ്രീം കോടതി മാറ്റി.

 

 

 

 

 

 

 

Latest News