ഫഹദ്- സത്യന്‍ ചിത്രം ഷൂട്ടിംഗ് ജൂലൈ ഒന്നിന് തുടങ്ങും 

ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായ് 1ന് കോതമംഗലത്ത് തുടങ്ങും. കോതമംഗലത്ത് പത്ത് ദിവസമാണ് ചിത്രീകരണം പ്ലാന്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്ന് എറണാകുളത്തേക്ക് ഷിഫ്റ്റ് ചെയ്യും. ശ്രീനിവാസനാണ് രചന നിര്‍വഹിക്കുന്നത് . നാടോടിക്കാറ്റും സ•നസ്സുള്ളവര്‍ക്ക് സമാധാനവും ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റും ടി.പി. ബാലഗോപാലന്‍ എം.എയും തലയണമന്ത്രവും വരവേല്പും ഉള്‍പ്പെടെയുള്ള നിരവധി ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച സത്യന്‍  ശ്രീനി ടീം നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടുമൊന്നിക്കുകയാണ്. സത്യന്‍ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന സേതു മണ്ണാര്‍ക്കാട് ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരുന്നു.
 

Latest News