ജിദ്ദ- ജോര്‍ദാനില്‍നിന്നും ജിസാനിലേക്ക് മടങ്ങും വഴി മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് യുവതി മരിച്ചു. നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിനി പയ്യശേരി തണ്ടുപാറയ്ക്കല്‍ ഫസ്ന ഷെറിന് (23)ആണ് മരണപ്പെട്ടത്. അല്ലൈത്ത് ഗവണ്മെന്റ് ഹോസ്പിറ്റലില്‍ ആണ് മൃതദേഹം ഉള്ളത്. ഭര്‍ത്താവ് നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയാണ്. പരിക്കേറ്റ ഒരാളെ ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലിലും ബാക്കിയുള്ളവരെ അല്ലൈത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജിദ്ദയില്‍നിന്ന് 120 കി.മീ അകലെയാണ് അപകടം. വിശദവിവരങ്ങള്‍ അറിവായിട്ടില്ല.






