കടം വാങ്ങിയ പണത്തിനായി ദുബായില്‍ യുവാവിനെ ബന്ദിയാക്കി; യുവതിയും കൂട്ടാളികളും ജയിലിൽ, നാടുകടത്തും

ദുബായ്- വായ്പ വാങ്ങിയ 800 ദിര്‍ഹം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനെ ബന്ദിയാക്കിയ യുവതിക്കും രണ്ട് കൂട്ടാളികള്‍ക്കും ആറു മാസം തടവ്. ജയില്‍ ശിക്ഷക്കുശേഷം ഇവരെ നാടുകടത്താനും ദുബായ് ക്രിമിനല്‍ കോടതി ശിക്ഷിച്ചു.
കടബാധ്യത തീര്‍ക്കുന്നതില്‍ പരാജയപ്പെട്ടയാളെ ആഫ്രിക്കന്‍ വംശജരായ യുവതിയും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘമാണ് ബന്ദിയാക്കിയിരുന്നത്. തന്റെ സുഹൃത്തിനെ ദുബായിലെ നായിഫ് ഏരിയയിലെ  അപ്പാര്‍ട്ട്‌മെന്റില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ആഫ്രിക്കന്‍ വംശജനാണ് പോലീസിനെ വിളിച്ചിരുന്നത്. 800 ദിര്‍ഹവുമായി നിശ്ചിത സ്ഥലത്ത് എത്താന്‍ ബന്ദിയാക്കിയ സംഘം ഫോണില്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ പോലീസില്‍ അറിയിച്ചത്.  
പറഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നയാള്‍ സുഹൃത്തിനെ മോചിപ്പിക്കണമെങ്കില്‍ പണം നല്‍കണമെന്ന് പറയുകയായിരുനനു. പമില്ലെന്ന് പറഞ്ഞയാള്‍ പോലീസിനെ വിളിച്ചു.
അന്വേഷണ സംഘം അതിവേഗം അപ്പാര്‍ട്ട്‌മെന്റിലെത്തി സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തു. ആദ്യം യുവതിയാണ് ബന്ദിയാക്കപ്പെട്ടയാളെ അപ്പാര്‍ട്ട്മന്റിലേക്ക് വിളിച്ചത്. നല്‍കാനുള്ള പണം ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് മറ്റ് രണ്ട് സംഘാംഗങ്ങള്‍ കൂടി ചേര്‍ന്ന് തടഞ്ഞുവെച്ചത്. മോചിപ്പിക്കണമെങ്കില്‍ പണത്തിനായി ആരെയെങ്കിലും ബന്ധപ്പെടാന്‍ പറഞ്ഞു. തുടര്‍ന്നാണ് ഫോണില്‍ സുഹൃത്തിനെ വിളിച്ചതും സുഹൃത്ത് പോലീസില്‍ അറിയിച്ചതും.
തന്നില്‍നിന്ന് 800 ദിര്‍ഹം കടം വാങ്ങിയതാണെന്നും തുക തിരികെ നല്‍കാന്‍ വൈകിച്ചതിനാലാണ് സുഹൃത്തുക്കളുടെ സഹായം തേടിയതെന്നും യുവതി സമ്മതിച്ചിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News