മുംബൈ- ഇന്ത്യയിലെ സ്ത്രീകളെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ നടി സൊണാലി കുല്‍ക്കര്‍ണി ക്ഷമ ചോദിച്ചു. ഇന്ത്യന്‍ സ്ത്രീകളെ മടിച്ചികളെന്നു വിളിച്ച് ആക്ഷേപിച്ചതിനാണ് ക്ഷമ ചോദിച്ചുകൊണ്ട് അവര്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ പ്രസ്താവന നടത്തിയത്. നടിയുടെ വിവാദ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ ഒരു വിഭാഗം രംഗത്തുവന്നിരുന്നു.
താനും ഒരു സ്ത്രീയാണെന്നും മറ്റ് സ്ത്രീകളെ വേദനിപ്പിക്കുക എന്നതായിരുന്നില്ല തന്റെ ഉദ്ദേശമെന്നും അവര്‍ പറഞ്ഞു. ഒരു സ്ത്രീ എന്താണെന്നതിനെക്കുറിച്ച് ഞാന്‍ എന്നെത്തന്നെ വീണ്ടും വീണ്ടും പരിശോധിച്ചിട്ടുണ്ട്. അഭിനന്ദിച്ചും വിമര്‍ശിച്ചും വ്യക്തിപരമായി എന്നെ സമീപിച്ച എല്ലാവരോടും നന്ദിയുണ്ട്. ചിന്തകള്‍ കൂടുതല്‍ തുറന്നു പങ്കുവെക്കാന്‍ സാധിക്കുമെന്നു തന്നെയാണ് കരുതുന്നതെന്നും സൊണാലി കുല്‍ക്കര്‍ണി കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ ചിന്തിക്കാനും സ്ത്രീകളെ മാത്രമല്ല മുഴുവന്‍ മനുഷ്യരാശിയേയും പിന്തുണക്കാനും ഊഷ്മളത പങ്കിടാനുമാണ് ശ്രമിക്കുന്നത്. ബലഹീനതകള്‍ മനസ്സിലാക്കി വിവേകമുള്ള സ്ത്രീകള്‍ കഴിവുകള്‍ പ്രകടിപ്പിച്ചുകൊണ്ട് തിളങ്ങണം. എങ്കില്‍ മാത്രമേ ശാക്തീകരണം സാധ്യമാകൂ. പരസ്പരം ഉള്‍ക്കൊണ്ടാല്‍ സഹാനുഭൂതിയുടെ, ആരോഗ്യകരവും സന്തോഷകരവുമായ ഒരു സ്ഥലം സൃഷ്ടിക്കാന്‍ നമുക്ക് കഴിയുമെന്നും നടി പറഞ്ഞു.
ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടാകാം. അതിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ക്ഷമ ചോദിക്കുന്നു. വിവാദങ്ങള്‍ സൃഷ്ടിക്കാനും അതിന്റെ കേന്ദ്രമാകാനും ആഗ്രഹിക്കുന്നില്ല. ഞാന്‍ തികഞ്ഞ ശുഭാപ്തിവിശ്വാസിയാണ്. ജീവിതം നോഹരമാണെന്ന് ഉറച്ചുവിശ്വസിക്കുന്നു. ഈ സംഭവത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും ക്ഷമയ്ക്കും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട് സൊണാലി കുല്‍ക്കര്‍ണി കുറിച്ചു.
ഇന്ത്യയില്‍ ധാരാളം സ്ത്രീകള്‍ മടിച്ചികളാണെന്നും വലിയ ശമ്പളം വാങ്ങുന്ന ഭര്‍ത്താക്കന്മാരാണ് അവരുടെ സ്വപ്‌നമെന്നും
അടുത്തിടെ നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തിലാണ് സൊണാലി കുല്‍ക്കര്‍ണി പറഞ്ഞിരുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)