ജയിലില്‍ പോയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ട്രംപ് വന്‍ വിജയം നേടുമെന്ന് മസ്‌ക്

ന്യൂയോര്‍ക്ക്- മാന്‍ഹട്ടന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്താല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹം റെക്കോര്‍ഡ് വിജയം സ്വന്തമാക്കുമെന്ന് ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം. തന്നെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതിനെതിരെ പ്രതികരിക്കണമെന്നും ട്രംപ് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ 
ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തത്. ഇതിന് പ്രതികരണമായാണ് ഇലോണ്‍ മസ്‌ക് തന്റെ അഭിപ്രായം കുറിച്ചത്. 

തന്നെ അറസ്റ്റു ചെയ്യുമെന്ന വിവരം ചോര്‍ന്നു കിട്ടിയതാണെന്നും പറഞ്ഞ ട്രംപ് തന്നെ ജയിലിലടക്കുകയാണെങ്കില്‍ നമ്മുടെ രാജ്യത്തെ തിരിച്ചു പിടിക്കണമെന്ന ആഹ്വാനവും നടത്തിയിരുന്നു.

Latest News