Sorry, you need to enable JavaScript to visit this website.

മനുഷ്യജീവനേക്കാളും വിശ്വാസത്തേക്കാളും വലുതാണോ റബ്ബറിന്റെ വില -ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട് - മനുഷ്യജീവനേക്കാളും വിശ്വാസത്തേക്കാളും വലുതാണോ റബ്ബറിന്റെ വിലയെന്ന് ജമാഅത്തെ ഇസ്‌ലാമി. റബ്ബറിന് 300 രൂപ തന്നാൽ ബി.ജെ. പിക്ക് കേരളത്തിൽ നിന്നും എം.പിയെ തരാമെന്ന ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീർ പി. മുജീബ് റഹ്മാൻ.
ബിഷപ്പിന്റെ നിലപാട് ആത്മഹത്യാപരമാണ്. രാജ്യത്തുടനീളം മതന്യൂനപക്ഷങ്ങൾ വംശീയാധിക്ഷേപത്തിനും ആക്രമണത്തിനും ഇരയാവുകയാണ്. ദലിത്, മുസ്‌ലിം, െ്രെകസ്തവ വിഭാഗങ്ങൾക്കെതിരിലാണ് സംഘ്പരിവാർ ശക്തികൾ ആക്രമണം അഴിച്ച് വിടുന്നത്. ഇതിനെതിരിൽ രാജ്യമൊട്ടാകെ ക്രൈസ്തവരുൾപ്പടെ നേരിട്ടും അല്ലാതെയും പ്രക്ഷോഭമുയർത്തുമ്പോഴാണ് കേരളത്തിൽ നിന്നും ഒരു ക്രൈസ്തവ പുരോഹിതൻ സംഘ്പരിവാറിന് തുറന്ന പിന്തുണ പ്രഖ്യാപിക്കുന്നത്. 
മതന്യൂനപക്ഷങ്ങളുടെ തലയേക്കാൾ വില റബ്ബറിന് കൽപ്പിക്കുന്നവർ വംശീയ രാഷ്ട്രീയത്തിന്റെ ആഴവും പരപ്പും അപകടവും തിരിച്ചറിയാത്തവരാണ്. 
റബ്ബറിന് വിലകുറവാണ് കർഷകർ ദുരിതത്തിലാണ്. കർഷകരുടെ ന്യായമായ ആവശ്യങ്ങൾക്കായി യോജിച്ച പ്രക്ഷോഭം ഉയർന്നു വരണമെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ, റബ്ബറിനേക്കാൾ വിലയുണ്ട് ഒരു ജനതയുടെ ജീവനും സ്വത്തിനും അഭിമാനത്തിനും ആദർശത്തിനുമെന്നത് അതിനേക്കാൾ വലിയ സത്യവും യാഥാർഥ്യവുമാണ്. അതിനെ റദ്ദു ചെയ്യുന്ന സംഘ്പരിവാറുമായുള്ള ഒരു രാജിയും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കും മതേതര വിശ്വാസികൾക്കും സ്വീകാര്യമാവില്ല -മുജീബ് റഹ്മാൻ സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. 

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News