ധനുഷ് വാക്ക് പാലിച്ചു, ഥാര്‍ മഹീന്ദ്രയ്ക്ക് നല്‍കി 

രജനീകാന്ത് ചിത്രം കാല വീണ്ടും വാര്‍ത്തകളില്‍.  സിനിമയിലെ രജനീകാന്തിന്റെ സാരഥിയായ മഹീന്ദ്രയുടെ ഥാറാണ് സംസാര വിഷയം. സിനിമയില്‍ രജനി ഉപയോഗിച്ച് ഥാര്‍ തനിക്ക് നല്‍കുമോയെന്ന് ട്വിറ്ററിലൂടെ മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര ചോദിച്ചിരുന്നു. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ചോദ്യം. ഷൂട്ടിങ് കഴിഞ്ഞ ശേഷം ഥാര്‍ നല്‍കാമെന്ന് സിനിമയുടെ നിര്‍മാതാവ് ധനുഷ് ഇതിന് മറുപടിയും നല്‍കി. സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായ ഉടനെ ധനുഷ് വാക്ക് പാലിച്ചു. കാലയില്‍ രജനിയുടെ സാരഥിയായ ഥാര്‍ ജീപ്പ് ആനന്ദ് മഹീന്ദ്രക്ക് കൈമാറി. ഥാര്‍ ധനുഷ് കൈമാറിയ വിവരം ആനന്ദ് മഹീന്ദ്ര തന്നെയാണ് ട്വിറ്ററിലുടെ അറിയിച്ചത്. മഹീന്ദ്രയുടെ ചെന്നൈയിലെ റിസേര്‍ച്ച് വാലിയില്‍ വാഹനം സുരക്ഷിതമായുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. ചെന്നൈയിലെ മഹീന്ദ്രയുടെ ജീവനക്കാര്‍ കാല സ്‌റ്റൈലില്‍ ഥാറിലിരിക്കുന്ന ചിത്രവും ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തിട്ടുണ്ട്.

Latest News