ബിഗ് ബോസ് വിജയി ദില്‍ഷ  അനൂപ് മേനോന്റെ നായിക  

കൊച്ചി-ബിഗ് ബോസ് റിയാലിറ്റി ഷോയിലെ വിജയിയും നര്‍ത്തകിയുമായ ദില്‍ഷ പ്രസന്നന്‍ നായികയാവുന്നു. അനൂപ് മേനോന്‍ നായകനാവുന്ന ഓ... സിന്‍ഡ്രല്ല എന്ന ചിത്രത്തില്‍ ദില്‍ഷ ആണ് നായിക. ദില്‍ഷയുടെ വെളളിത്തിര അരങ്ങേറ്റമാണ്. കാണാകണ്‍മണി എന്ന സീരിയലൂടെയാണ് ദില്‍ഷ അഭിനയരംഗത്തേക്ക് എത്തുന്നത്. സമൂഹമാദ്ധ്യമങ്ങളില്‍ ദില്‍ഷയ്ക്ക് ഏറെ ആരാധകരാണ് . റെണോലസ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഓ... സിന്‍ഡ്രല്ല അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ ആണ് നിര്‍മ്മാണം. അജുവര്‍ഗീസ് ആണ് മറ്റൊരു പ്രധാന താരം. ദില്‍ഷയുടെ ചിത്രവുമായി ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മഹാദേവന്‍ തമ്പി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എന്‍.എം. ബാദുഷ, സയന്‍ ശ്രീകാന്ത് തുടങ്ങിയവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

Latest News