Sorry, you need to enable JavaScript to visit this website.

കണ്ണൂർ കെ.എം.സി.സി, ദോഹ ആസ്റ്റർ ഡി.എം സൗജന്യ മെഡിക്കൽ ക്യാമ്പ് 

കെ.എം.സി.സി, ആസ്റ്റർ ഡി.എം ഹെൽത്ത് കെയറുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പ് ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു.

ദോഹ- ഖത്തർ കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഖത്തറുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ മുൻതസ ബ്രാഞ്ച് ആസ്റ്റർ പ്ലസ് സീറിംഗിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 
രാവിലെ 6.45 ന് ആരംഭിച്ച ക്യാമ്പിൽ ഫാമിലിയുൾപ്പെടെ നൂറുകണക്കിനു പേർ പരിശോധനക്ക് എത്തിച്ചേർന്നു. ആസ്റ്റർ ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഖത്തർ കെ.എം.സി.സി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഇൻചാർജ് അബ്ദുറഹിമാൻ തലശ്ശേരി അധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. 
ചുറ്റുമുള്ള സമൂഹത്തോടുള്ള പ്രതിബദ്ധത നിർവഹിക്കുന്നതിൽ കെ.എം.സി.സി എന്നും മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തർ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് റഹീസ് വയനാട്, സെക്രട്ടറിമാരായ റഹീസ് പെരുമ്പ, കോയ കൊണ്ടോട്ടി, ആസ്റ്റർ പ്രതിനിധി സജിത്ത്, ജില്ലാ ഭാരവാഹികളായ ഇബ്രാഹിം പുളുക്കൂൽ, ഫഹീം സി.കെ, ബഷീർ കാട്ടൂർ, സംസ്ഥാന ലീഗൽ സെൽ ജനറൽ കൺവീനർ മുഹമ്മദ് എടക്കുടി എന്നിവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ സ്വാഗതവും ട്രഷറർ ഹാഷിം നീർവേലി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ ഷഫീഖ് മാങ്കടവ്, ഷുഹൈബ് കാട്ടാമ്പള്ളി, മശ്ഹൂദ് മാളിയേക്കൽ, സാദിഖലി ശിവപുരം, ഉമറുൽ ഫാറൂഖ്, യൂനുസ് ശാന്തിഗിരി, യൂസുഫ് പന്നിയൂർ, നസീം കണ്ണൂർ സിറ്റി, റാഷിദ് പുളിങ്ങോം, ശക്കീർ പെടേന, ഉമർ ഫാറൂഖ്, റഫീഖ് ഉള്ളിവേട്ടിൽ, മുഹമ്മദ് സാലിം, അഫ്‌സൽ എ.പി, ശിഹാബുദ്ധീൻ, നൗഫൽ ഇരിക്കൂർ, ശമീർ അസ്ഹരി എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

Tags

Latest News