VIDEO: സാനിയ അയ്യപ്പനെ വീഴ്ത്തിയ ദുബായിയുടെ സൗന്ദര്യം

ഒരുപാട് യാത്രകള്‍ നടത്തുന്ന നടിയാണ് സാനിയ അയ്യപ്പന്‍. ഗ്ലാമറസ് ഗേളിന്റെ യാത്രാ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. തായ്‌ലന്‍ഡ്, ഗോവ, ദുബായ് എന്നിവിടങ്ങളിലെ താരത്തിന്റെ യാത്രാചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. ഇപ്പോഴിതാ ദുബായ് യാത്രയുടെ വീഡോയോയാണ് സാനിയ പങ്കുവെച്ചിരിക്കുന്നത്.  യാത്രയുടെയും ആഘോഷങ്ങളുടെയും ഷോപ്പിങ്ങിന്റെയും പാര്‍ട്ടിയുടെയുമെല്ലാം നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വീഡിയോ.
യുവതലമുറയ്ക്ക് ഏറെയിഷ്ടമുള്ള അഭിനേത്രിയാണ് സാനിയ ഇയ്യപ്പന്‍. അഭിനയമികവു കൊണ്ടും നര്‍ത്തനപാടവം കൊണ്ട് സാനിയ മലയാള സിനിമാപ്രേക്ഷകരുടെ മനസ്സില്‍ തന്റേതായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. ബാല്യകാല സഖി എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരം, ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.

 

Latest News