കുട്ടികളിൽ സംസാരഭാഷ ആശയവിനിമയ കഴിവുകൾ വികസിക്കുന്നതിന് ശ്രവണശേഷി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ, കേൾവിക്കുറവ് വ്യക്തിജീവിതത്തിൽ എന്നതുപോലെ ബൗദ്ധിക, വൈകാരിക, സാമൂഹികതലത്തിൽ പ്രതിഫലിപ്പിക്കുന്ന വിനകൾ ഒട്ടനവധിയാണ്.
ചെവി വളരെ സങ്കീർണമായ ഒരു അവയവമാണ്. ചെവിയുടെ എല്ലാ ഭാഗങ്ങളും ശബ്ദനാഡിയും തലച്ചോറും കൂടി ഒരുമിച്ചുള്ള പ്രവർത്തനം കാരണമാണ് കുട്ടിക്ക് അവരുടെ ചുറ്റുപാടുമുള്ള ശബ്ദങ്ങൾ കേൾക്കാനും പ്രക്രിയപ്പെടുത്താനും സാധിക്കുന്നത്. ഈ ഭാഗങ്ങളിൽ ഏതെങ്കിലും പ്രവർത്തിക്കുന്നില്ലെങ്കിൽ കേൾവിക്കുറവ് സംഭവിക്കും.
സംസാരിക്കുന്നതിനുള്ള മാനദണ്ഡം എന്ന് പറയുന്നത് കുട്ടികൾക്ക് വ്യക്തമായി സംഭാഷണം കേൾക്കാനും അതിനോട് പ്രതികരിക്കാനുമുള്ള കഴിവാണ്. അതിനാൽ കേൾവിക്കുറവ് ഉണ്ടായാൽ അടിസ്ഥാന ഭാഷാ വികസനം പലപ്പോഴും വൈകിയേക്കാം. ഇതുമൂലം കുട്ടിക്ക് വളരുംതോറും അവരുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ശൈശവാവസ്ഥ മുതൽ സ്‌കൂളുകൾ വരെയുള്ള വർഷങ്ങളിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരും. അതുപോലെ സാമൂഹിക കഴിവുകൾ വികസിപ്പിക്കാനുള്ള കഴിവിനെ ബാധിക്കും.
കുഞ്ഞ് ഗർഭാവസ്ഥയിലായിരിക്കുമ്പോൾ തന്നെ ശബ്ദങ്ങൾ കേൾക്കാനുള്ള കഴിവ് ദൈവം കൊടുത്തിട്ടുണ്ട്. ഒരു കുട്ടിക്ക് ജിവിതത്തിൽ ഭാഷ പഠിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട സമയം ആദ്യ മൂന്ന് വർഷങ്ങളിലാണ്. ജനിച്ച ആറു മാസത്തിനുള്ളിൽ തന്നെ കുട്ടി ഭാഷ പഠിക്കാനാരംഭിക്കുന്നു. അതിനാൽ നേരത്തെയുള്ള കേൾവി നിർണയം അനിവാര്യമാണ്.
പല കാരണങ്ങൾ കൊണ്ടും കേൾവികുറവുണ്ടാകാം ജന്മനായുള്ളതും ജനിച്ചതിന് ശേഷമുള്ളതുമുണ്ട് ജന്മനായുള്ള കേൾവിക്കുറവ് ജനിതകപരമാവാം.
ഗർഭാവസ്ഥയിൽ മാതാവിനുണ്ടാകുന്ന ഇൻഫെക്ഷൻസ് ((Rubella, cytomegalo virus, Measles) ഒരു കാരണമാണ്.
കുഞ്ഞിന്റെ കേൾവിയുടെ ഞെരമ്പിന് തകരാറുകൾ സംഭവിച്ചാലും അത് ഗർഭാവസ്ഥയിലാവാം, പ്രസവസമയത്താവാം, പ്രസവത്തിന് ശേഷവുമാവാം.
ജനനശേഷമുള്ള കേൾവിക്കുറവിന്റെ കാരണങ്ങൾ
*ചെവിയിലെ പഴുപ്പ്, നീർകെട്ട്
*ഇൻഫെക്ഷൻസ് (വില്ലൻചുമ)
*ചില മരുന്നുകളുടെ ഉപയോഗം
*ഗുരുതരമായ തലക്ഷതം
*ചെവിയിലുണ്ടാകുന്ന ഇൻഫക്ഷൻ
*ശബ്ദമലിനീകരണം (ഒരുപാട് സമയം വലമറുവീില ഉപയോഗിച്ച് ഉയർന്ന ശബ്ദത്തിൽ കേൾക്കുന്നത്)
കേൾവിക്കുറവ് മാതാപിതാക്കൾക്ക് തിരിച്ചറിയാം
1 നവജാത ശിശു ഉയർന്ന ശബ്ദം കേട്ടാൽ ഞെട്ടാതിരിക്കുക
2 രണ്ടു മാസമായിട്ടും നിങ്ങളുടെ ശബ്ദത്തോട് കുട്ടി പ്രതികരിക്കാതിരിക്കുക
3 നാല് അഞ്ച് മാസമാവുമ്പോൾ ഉയർന്ന ശബ്ദം വരുന്ന ദിശയിലേക്ക് കുഞ്ഞ് നോക്കാതിരിക്കുക
4 ആറു മാസത്തിനിടയിൽ കുഞ്ഞ് ചില ശബ്ദങ്ങൾ ഉണ്ടാക്കാതിരിക്കുക
5 ഒമ്പതു മാസത്തിനുള്ളിൽ കുട്ടി മൃദുല ശബ്ദത്തിന്റെ ദിശയിലേക്ക് തലതിരിക്കാതിരിക്കുക
6 ഒരു വയസ്സാവുമ്പോൾ കുട്ടി ഒരുവാക്ക് പറയേണ്ടതാണ്. (ഉദാ. മാമ, ദാദ തുടങ്ങിയ വാക്കുകൾ)
നിങ്ങളുടെ കുട്ടി മേൽപറഞ്ഞ ഏതെങ്കിലും സൂചനകൾ കാണിക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഒരു പീടിയാട്രീഷനെ സമീപിച്ച് ഓഡിയോളജിസ്റ്റ് മുഖേന കേൾവി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
കേൾവിക്കുറവ് പരിശോധിക്കാനായുള്ള ടെസ്റ്റുകൾ
വിശദമായ പരിശോധനകളിലൂടെ കേൾവിക്കുറവിന്റെ സ്വഭാവം, അതായത്, ഏതുതരത്തിൽ പെടുന്നതാണെന്നും അത് എത്രമാത്രം തീവ്രമാണെന്നും മനസ്സിലായെങ്കിൽ മാത്രമേ കൃത്യമായ ചികിത്സ നേടാൻ സാധിക്കൂ.
നവജാത ശിശു മുതൽ മുതിർന്നവർ വരെയുള്ളവരുടെ കേൾവിക്കുറവ് കണ്ടുപിടിക്കാൻ സാധിക്കുന്നതാണ്.
പരേേിശാധനക്ക് ശേഷം ഓഡിയോളജിസ്റ്റ് നിങ്ങളുടെ കുഞ്ഞിന്റെ കേൾവിയെക്കുറിച്ച് പറയുകയും ഉചിതമായ ചികിത്സാപ്ലാൻ അല്ലെങ്കിൽ മെഡിക്കൽ ഇടപെടലിനായി ശുപാർശ ചെയ്യുന്നതാണ്. ടെസ്റ്റുകൾ താഴെ കൊടുക്കുന്നവയാണ്.
1) OAE (Oto Acoustic Emmission)
ജനിച്ച ഉടനെയുള്ള സ്‌ക്രീനിംഗ് ടെസ്റ്റാണിത്. ഇത് ചെവിയുടെ ഉള്ളിലുള്ള രീരവഹലമയുടെ പ്രവൃത്തി അറിയാനാണ് സഹായിക്കുന്നത്.
2) AABR (Automated Auditory കുഞ്ഞ് ഉറങ്ങികിടക്കുമ്പോൾ മാത്രമാണ് ഇത് ചെയ്യാൻ സാധിക്കൂ
മേൽപറഞ്ഞ ടെസ്റ്റ് വിജയിച്ചിട്ടില്ലെങ്കിൽ ചെയ്യുന്ന ടെസ്റ്റ് ആണ് ഇത്. ഇതുവഴി (Auditory nerve) ശബ്ദനാഡികൾക്ക് പ്രശ്‌നമുണ്ടോയെന്ന് കണ്ടെത്താൻ സാധിക്കും. ഇതിലും അനുകൂലമല്ലെങ്കിൽ diagnostic ABR ന് കുഞ്ഞിനെ റഫർ ചെയ്യാവുന്നതാണ്.
ആറു മാസം വരെയുള്ള കേൾവിക്കുറവ് കണ്ടുപിടിക്കാനുള്ള ടെസ്റ്റുകളാണ് മേൽപറഞ്ഞവ. 6 മാസം മുതൽ 1 വയസ്സിന് മുമ്പു തന്നെ ഈ ഡയഗ്‌നോസുകൾ എല്ലാം നടത്തി ചികിത്സ നടത്തുകയാണെങ്കിൽ സാധാരണ കുട്ടികളെപോലെ തന്നെ ജനിക്കുമ്പോൾ കേൾവിക്കുറവുള്ള കുഞ്ഞിനും ഭാഷ സംസാരിക്കാൻ സാധിക്കും.
Conditioned play Audimetery (CPA)
മൂന്ന് മുതൽ അഞ്ചു വയസ്സ് വരെ ആയിട്ടുള്ള കുട്ടികൾക്ക് ചെയ്യുന്ന ടെസ്റ്റുകളാണ് ഇത്. കളിയിലൂടെയാണ് പ്രശ്‌നങ്ങൾ കണ്ടെത്തുന്നത്. കുട്ടികളുടെ കഴിവിന് അനുസരിച്ച് PTA (Pure tone audiometry) വഴിയും കേൾവിക്കുറവ് കണ്ടെത്താൻ സാധിക്കും
Tympanomtery
ഈ ടെസ്റ്റ് മേൽപറഞ്ഞ ടെസ്റ്റുകളുടെ മുന്നേ ചെയ്യുന്നതാണ്. കുട്ടികളുടെ ചെവിയിൽ പഴുപ്പോ നീർകെട്ടോ ഉണ്ടോയെന്ന് ഇതുവഴി അറിയാൻ കഴിയും.
കേൾവിക്കുറവിനുള്ള പരിഹാരങ്ങൾ
കുഞ്ഞുങ്ങളിൽ കേൾവിക്കുറവ് കണ്ടുപിടിച്ച് കഴിഞ്ഞാൽ അത് ഞെരമ്പ് സംബന്ധമായ പ്രശ്‌നമാണെങ്കിൽ അതിനുള്ള പരിഹാരം ഹിയറിംഗ് എയ്ഡുകളാണ്. ഇൻഫെക്ഷൻ മൂലമുണ്ടാകുന്ന കേൾവിക്കുറവ് ആണെങ്കിൽ അതിന് ഇ.എൻ.ടി ഡോക്ടറുടെ അടുത്തുപോയി ചികിത്സ തേടണം.
ഹിയറിംഗ് എയ്ഡുകൾ
കുട്ടികൾക്ക് നഷ്ടപ്പെട്ട കേൾവി വീണ്ടെടുക്കാൻ സഹായിക്കുന്ന ഒരു ഉപകരണമാണിത്. ഇത് ഉയർന്ന നിലവാരവും വിവിധതരം പവറുകളിലും മോഡലുകളിലും എല്ലായിടത്തും ലഭ്യമാണ്. അതുപോലെ കുട്ടികൾ ഇവ ചെവിയിൽ നിന്ന് മാറ്റാതിരിക്കാനുള്ള വൗഴഴശല െപോലെയുള്ള റിംഗുകളും ഘടിപ്പിക്കാൻ കഴിയുന്ന ജൂനിയർ ക്ലിപ്പും എല്ലായിടത്തും ലഭ്യമാണ്.
ഇത് മൂലം ഹിയറിംഗ് എയ്ഡ് കുട്ടികൾക്ക് തുടർച്ചയായി ഉപയോഗിക്കാൻ സാധിക്കും. അതുകാരണം ഒരു ചെറിയ ശബ്ദംപോലും കുട്ടികൾക്ക് നഷ്ടമാവുകയില്ല.
കോക്ലിയ ഇംപ്ലാന്റ്
ഹിയറിംഗ് എയ്ഡ് ഉപയോഗിച്ചിട്ടും ഫലം ഇല്ലാത്ത കുട്ടികൾക്കുള്ള അടുത്ത ഒപ്ഷനാണ് ഇത്. ശസ്ത്രക്രിയ വഴി ഉപകരണം ഘടിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇതിന്റെയൊക്കെ കൂടെ തുടർച്ചയായി ഓഡിറ്ററി വെർബൽ തെറാപ്പി (Avt) കുട്ടികൾക്ക് നൽകണം.
ശ്രവണ സഹായങ്ങൾ ധരിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ മനസ്സിലാക്കുന്നതിന് മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ നൽകണം, കാരണം കുട്ടി പരിതസ്ഥിതിയിൽ നിന്ന് ഭാഷ പഠിക്കാനും ആശയനവിനിമയം നടത്താനും മാത്രമല്ല ഇതുപകരിക്കുന്നത്. ശ്രവണ സഹായികൾ വഴിയുള്ള ശബ്ദശ്രേണികൾ ഇല്ലാതെ വന്നാൽ മസ്തിഷ്‌കത്തിലെ കേൾവിയുടെ ഭാഗങ്ങൾ ജോലി നിർത്തലാക്കാം. ശ്രവണ സഹായിയോടൊപ്പം മാതാപിതാക്കളുടെ പിന്തുണയും ഇക്കാര്യത്തിൽ ആവശ്യമാണ്.
(ഖത്തർ ഇൻസ്റ്റിറ്റിയൂട്ട് ഫോർ സ്പീച്ച് ആന്റ് ഹിയറിംഗിൽ ഓഡിയോളജിസ്റ്റാണ് ലേഖിക)