Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

ഈജിപ്ഷ്യൻ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

കുവൈത്ത് സിറ്റി- ഈജിപ്ഷ്യൻ അധ്യാപകരെ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം കൂട്ടത്തോടെ പിരിച്ചുവിട്ടു. 1,815 അധ്യാപകരെ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈജിപ്തുകാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിൽ വ്യത്യസ്ത വിഭാഗം മേധാവികളായി സേവനമനുഷ്ഠിച്ചിരുന്ന 200 ലേറെ വിദേശികളെയും മന്ത്രാലയം പിരിച്ചിവിട്ടിട്ടുണ്ട്.
കുവൈത്തിൽ 20,000 ലേറെ ഈജിപ്ഷ്യൻ അധ്യാപകരുണ്ട്. സ്വദേശിവൽക്കരണ പദ്ധതിയുടെ ഭാഗമായി സൂപ്പർവൈസറി തൊഴിലുകൾ കുവൈത്തിവൽക്കരിക്കാനാണ് കുവൈത്ത് ശ്രമിക്കുന്നത്. സ്വദേശി ഉദ്യോഗാർഥികളെ ലഭ്യമായ തസ്തികകളിൽ കുവൈത്തികളെ നിയമിക്കും. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കാനും കുവൈത്തികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനുമാണ് വിദ്യാഭ്യാസ മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ശ്രമിക്കുന്നത്.

Tags

Latest News