Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണട ഷോപ്പുകളിലെ സൗദിവൽക്കരണം ഇന്നു മുതൽ പ്രാബല്യത്തിൽ

റിയാദ്- സൗദിയിലെ മുഴുവൻ കണ്ണടക്കടകളിലെയും സൗദിവൽക്കരണ നടപടികൾ ഇന്നു (മാർച്ച് 18) മുതൽ പ്രാബല്യത്തിലായതായി മാനവശേഷി വികസന സാമൂഹ്യ ക്ഷേമ വകുപ്പ് അറിയിച്ചു. ഈ മേഖലയിൽ മുമ്പു പ്രഖ്യാപിച്ച സൗദിവൽക്കരണ കാലാവധി നീട്ടി നൽകിയതായിരുന്നു. ആ കാലാവധി ഇന്ന് അവസാനിച്ചു. രാജ്യത്തെ പുതുതലമുറക്ക് അവരുടെ കഴിവിനും യോഗ്യതക്കുമനുസരിച്ച് മാന്യമായ തൊഴിൽ തെരെഞ്ഞെടുക്കാനുള്ള സഹചര്യമൊരുക്കുകയും രാജ്യപുരോഗതിയിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് ഈ മേഖലയിൽ സമ്പൂർണ സൗദിവൽക്കരണം നടപ്പിലാക്കുന്നതെന്ന് ബന്ധപ്പെട്ടവർ മലയാളം ന്യൂസിനോട് പറഞ്ഞു. നാലോ അതിൽ  കൂടുതലോ ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങളിൽ മെഡിക്കൽ ഓപ്‌റ്റോമെട്രിസ്റ്റ് ടെക്‌നീഷ്യൻ, ഒപ്റ്റിക്കൽ ടെക്‌നീഷ്യൻ, എന്നീ രണ്ടു  തസ്തികകളിലും 50 ശതമാനം സൗദിവൽക്കരണം ഇന്നു മുതൽ നടപ്പിലാക്കിയിരിക്കണം. സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം നടപ്പിലാക്കുന്നതിനുള്ള വിവിധ പ്രോത്സാഹന പദ്ധതികൾ മാനവ ശേഷി വികസന മന്ത്രാലയം ആവിഷ്‌കരിച്ചു നടപ്പിലാക്കി വരികയാണ്. ഓരോ മേഖലയിലും ജോലി അന്വേഷിക്കുന്നരെ കണ്ടെത്തുക, ട്രയ്‌നിംഗ് നൽകുക തൊഴിൽ മേഖലയിലേക്കിറങ്ങാൻ തയ്യാറാക്കുക, സൗദിവൽക്കരണം നടപ്പിലാക്കുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക തുടങ്ങിയവ അതിൽ ചിലതാണ്. സ്വകാര്യ മേഖലയിലെ സൗദിവൽക്കരണവുമായി ബന്ധപ്പെട്ടുള്ള നിയമാവലിക്കനുസരിച്ച് തൊഴിൽ വിപണി ക്രമീകരിക്കണമെന്ന് നിർദേശിച്ച മന്ത്രാലയം നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പു നൽകി.

Latest News