Sorry, you need to enable JavaScript to visit this website.

Video:ഓസ്‌കറിന് ദീപിക പദുക്കോൺ ഒരുങ്ങിയത് ഇങ്ങിനെ, വീഡിയോ പുറത്തുവിട്ട് താരം

ന്യൂദൽഹി- ഈ വർഷത്തെ ഓസ്‌കറിൽ ഇന്ത്യൻ സിനിമക്കൊപ്പം തിളങ്ങിയത് താരറാണി ദീപിക പദുക്കോണായിരുന്നു. നീണ്ട വെൽവെറ്റ് ഗൗണിനൊപ്പം, സ്‌റ്റേജിലും ഷാംപെയ്ൻ പരവതാനിയിലും ദീപിക ക്ലാസിക് ഹോളിവുഡ് ഗ്ലാമർ പ്രകടമാക്കിയാണ് മിന്നിത്തിളങ്ങിയത്. ഇവന്റിന് ശേഷം പിങ്ക് നിറത്തിലുള്ള രോമ വസ്ത്രം ധരിച്ച് ആരാധകരുടെ ശ്രദ്ധയാകർഷിച്ചു. ഓസ്‌കർ ചടങ്ങിൽ പങ്കെടുത്ത ശേഷം ദീപിക ഇന്ന് മുംബൈയിൽ തിരിച്ചെത്തി.
ഓസ്‌കർ ചടങ്ങിൽ പങ്കെടുക്കുന്നതിന് താൻ എങ്ങിനെ ഒരുങ്ങി എന്നതിന്റെ വീഡിയോ ദീപിക പദുക്കോൺ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചു. തന്റെ ചർമ്മസംരക്ഷണ ദിനചര്യയും ഓസ്‌കാറിൽ തന്റെ ചരിത്രപരമായ പ്രകടനത്തിന് എങ്ങനെ തയ്യാറായി എന്നുമുള്ള കാര്യമാണ് ദീപിക വിശദമായി പങ്കുവെച്ചത്. 

പദുക്കോണിന്റെ ദിനചര്യ ആരംഭിക്കുന്നത് വ്യായാമത്തിലൂടെയാണ്. മുഖം വ്യത്തിയാക്കലിൽ തുടങ്ങുന്നതാണ് ദിനചര്യ. മുഖത്ത് ഐസിംഗ് ചെയ്യുന്നത് അടുക്കമുള്ള കാര്യങ്ങളും ദീപിക വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. ഐസ് വെള്ളം നിറഞ്ഞ സിങ്കിൽ മുഖം പൂഴ്ത്തിയാണ് ദീപിക ഐസിംഗ് ചെയ്യുന്നത്. അടുത്ത ഘട്ടം മോയ്‌സ്ചറൈസിംഗ് ആണ്, തുടർന്ന് മഞ്ഞൾ അടിസ്ഥാനമാക്കിയുള്ള സൺസ്‌ക്രീൻ ഉപയോഗിക്കുന്നു. താരത്തിന്റെ തലമുടിയും മേക്കപ്പും ചെയ്യുന്നതിന്റെ ദ്രുത ഷോട്ടുകൾ ഉപയോഗിച്ച് വീഡിയോ അവസാനിക്കുന്നു.
 

Latest News