Sorry, you need to enable JavaScript to visit this website.

പ്രണയവും കരിയറും ഒന്നിച്ചുകൊണ്ടു  പോകാന്‍ വയ്യ-റായ് ലക്ഷ്മി

ഹൈദരാബാദ്-ഗോള്‍ഡന്‍ ഔട്ട് ഫിറ്റില്‍ ചിത്രശലഭം പോലെ തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മി. സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായ റായ് ലക്ഷ്മി സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി പ്രത്യക്ഷപ്പെടാറുണ്ട്. പുതിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടുന്നു. എന്നും എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന താരമാണ് റായ് ലക്ഷ്മി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ മഹേന്ദ്രസിംഗ് ധോണിയുമായി റായ് ലക്ഷ്മി പ്രണയത്തിലായിരുന്നുവെന്ന കാര്യം പരസ്യമായ രഹസ്യമായിരുന്നു. എന്നാല്‍ ധോണിയുമായുള്ള പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചും സംസാരിക്കാന്‍ റായ് ലക്ഷ്മി ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. കാരണം, താന്‍ ധോണിയെ ഏറെ ബഹുമാനിക്കുന്നുണ്ടെന്നായിരുന്നു മറുപടി. പ്രണയവും കരിയറും ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയാത്ത കാര്യമാണ്. പ്രണയത്തിലകപ്പെടുമ്പോള്‍ തനിക്ക് കരിയറിലുള്ള ശ്രദ്ധ നഷ്ടപ്പെടും. അതു കൊണ്ടു ഇപ്പോള്‍ ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടുപോവുകയാണെന്നും പ്രണയത്തിനുവേണ്ടി പിന്നീട് കാത്തിരിക്കാമെന്നുമായിരുന്നു റായ് ലക്ഷ്മി അന്ന് പറഞ്ഞിരുന്നത്.

Latest News