രാജധാനി എക്‌സ്പ്രസില്‍ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ  മദ്യം നല്‍കി പീഡിപ്പിച്ച സൈനികന്‍ പിടിയില്‍ 

ആലപ്പുഴ- ട്രെയിനില്‍വച്ച് മദ്യം നല്‍കി മലയാളി വിദ്യാര്‍ത്ഥിനിയെ സൈനികന്‍ പീഡിപ്പിച്ചതായി പരാതി. പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജധാനി എക്സ്പ്രസില്‍ വ്യാഴാഴ്ചയാണ് സംഭവം. തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്.
പ്രതി ജമ്മുകാശ്മീരില്‍ സൈനികനാണ്. ഇയാള്‍ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. വിദ്യാര്‍ത്ഥിനി ഉടുപ്പിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. പ്രതി പിന്നീട് ഇവരുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് മദ്യം നല്‍കി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ട്രെയിന്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി ഇറങ്ങി. വീട്ടിലെത്തിയ ശേഷം ഭര്‍ത്താവിനോടാണ് ലൈംഗിക അതിക്രമത്തെക്കുറിച്ച് പറഞ്ഞത്.തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി യുവതി വിഷാദ രോഗത്തിന് ചികിത്സയിലാണ്.

Latest News