ലഹള ഉണ്ടാക്കാന്‍ ശ്രമിക്കല്‍, ഗൂഡാലോചന; സി പി എമ്മിന്റെ പരാതിയില്‍ സ്വപ്‌നക്കെതിരെ ഗുരുതര വകുപ്പുകള്‍


കണ്ണൂര്‍ : സി പി എം ഏരിയാ സെക്രട്ടറിയുടെ പരാതിയില്‍ സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ പോലീസ് ചുമത്തിയത് ഗുരുതര വകുപ്പുകള്‍. ഗൂഢാലോചന, വ്യാജ രേഖ ചമയ്ക്കല്‍, ലഹള ഉണ്ടാക്കാന്‍ ശ്രമിക്കല്‍ എന്നിവ അടക്കമുള്ള വകുപ്പ് ചേര്‍ത്താണ് തളിപ്പറമ്പ് പോലീസ് കെസടുത്തത്. ഇരുവരെയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കും.  മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ വിജേഷ് പിള്ള വഴി എം വി ഗോവിന്ദന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ ആരോേപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കുമെതിരെ കേസെടുക്കണമെന്നുമാണ് സി പി എം കണ്ണൂര്‍ ഏരിയാ സെക്രട്ടറി തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.  വിജേഷ് പിള്ളയുമായി സ്വപ്ന സംസാരിക്കുന്ന വീഡിയോയിലെ സംഭാഷണം പുറത്ത് വിടാത്തത് ദുരൂഹമാണെന്നും ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നുണ്ട്. സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടി നേതാക്കളെക്കൊണ്ട് നേരിട്ട് പരാതി കൊടുപ്പിക്കുന്നത്.

 

Latest News