മാന്ദ്യം വരികയാണോ, ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നു

കൊച്ചി- നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് വിലയില്‍ വന്‍ വര്‍ധനക്ക് കാരണമായതെന്ന് വിപണി വിദഗ്ധര്‍. സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡ് ഭേദിച്ചിരിക്കയാണ്. വെള്ളിയാഴ്ച പവന് 43,040 രൂപയായാണ് വില ഉയര്‍ന്നത്. ഗ്രാമിന് 5380 രൂപയായി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വെള്ളിയാഴ്ച കൂടിയത്. ഫെബ്രുവരി രണ്ടിന് രേഖപ്പെടുത്തിയ പവന് 42,880 രൂപയെന്ന റെക്കോഡാണ് മറികടന്നത്. അന്ന് ഗ്രാമിന്  5360 രൂപയായിരുന്നു വില.  പത്ത് ദിവസത്തിനിടെ 2400 രൂപയാണ് പവന് വര്‍ധിച്ചത്. വ്യാഴാഴ്ച ഗ്രാമിന്  അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 1929 ഡോളറിലെത്തി.
അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന സൂചനകളാണ് സ്വര്‍ണവിലയിലെ കുതിപ്പിന് കാരണമായി വിലയിരുത്തപ്പെടുന്നത്. അമേരിക്കയിലെ സിലിക്കണ്‍വാലി, സിഗ്‌നേച്ചര്‍, സില്‍വര്‍ ഗേറ്റ് ബാങ്കുകളുടെ തകര്‍ച്ച സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു. ഓഹരി വിപണിയിലെ തകര്‍ച്ചയും ആളുകളെ സ്വര്‍ണത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നു.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News