Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

സി.പി.എൽ ആവേശ സമാപനം; എൽ.എസ്.എഫ്.സി ചാമ്പ്യന്മാർ

സി.പി.എൽ സീസൺ-3 ചാമ്പ്യന്മാരായ എൽ.എസ്.എഫ്.സി ദുബായ് ടീം ട്രോഫി ഏറ്റുവാങ്ങുന്നു.

ദുബായ്- യു.എ.ഇയിലെ 24 പ്രമുഖ ടീമുകൾ പങ്കെടുത്ത  കെ.എം.സി.സി ചേലക്കര മണ്ഡലം സർഗധാര എ.സി അഹമ്മദ് സാഹിബ് മെമ്മോറിയൽ ചേലക്കര പ്രീമിയർ ലീഗ് (സി.പി.എൽ) സീസൺ-3 യുടെ ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ എൽ.എസ്.എഫ്.സി ദുബായ് ചാമ്പ്യന്മാരായി. ഫിഫ മഞ്ചേരിയാണ് റണ്ണർ അപ്പ്. 
നല്ല കളിക്കാരൻ ഷെഹ്‌സാദ് (ഫിഫ മഞ്ചേരി), ഗോൾ കീപ്പർ ആസിഫ്, ഡിഫെൻഡർ സവാദ് (ഇരുവരും എൽ.എസ്.എഫ്.സി) എന്നിവക്കുള്ള ട്രോഫികൾ കൈമാറി. ടൂർണമെന്റിന്റെ സ്‌പോൺസർമാരായ അസീസ് എളനാട്, ഡോ.ഷാനിദ്, ബഷീർ ബെല്ലോ, ഷാജി അഹമ്മദ് എന്നിവർ ചേർന്നാണ് ചാമ്പ്യന്മാർക്കുള്ള ട്രോഫികൾ കൈമാറിയത്.
ചടങ്ങിൽ ദുബായ് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂർ, ജില്ലാ പ്രസിഡന്റ് ജമാൽ മനയത്ത്, ജനറൽ സെക്രട്ടറി അഷ്‌റഫ് കിള്ളിമംഗലം, വൈസ് പ്രസിഡന്റുമാരായ കബീർ ഒരുമനയൂർ, ഉമ്മർ വരവൂർ, സെക്രട്ടറിമാരായ മുഹമ്മദ് അക്ബർ, ബഷീർ എടശ്ശേരി, മുസ്തഫ വടുതല, മുൻ ഭാരവാഹികളായ മുഹമ്മദ് വെട്ടുകാട്, ഷാനവാസ് കൊടുങ്ങല്ലൂർ, അലി അകലാട്, ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറി സാദിഖ് തിരുവത്ര, ചേലക്കര മണ്ഡലം ഭാരവാഹികളായ ഉമ്മർ കെ.കെ, അബ്ദുല്ല താഴപ്ര, നൗഫൽ ദേശമംഗലം, നസീം ചേലക്കോട്, സർഗധാര ഭാരവാഹികളായ അസീസ് തലശ്ശേരി, അഫ്‌സൽ കിള്ളിമംഗലം, ഷെഫീർ ചെറുതുരുത്തി, ബിലാൽ ചെറുതുരുത്തി ഉൾപ്പെടെയുള്ള പ്രവർത്തകർ സന്നിഹിതരായി. മണ്ഡലം പ്രസിഡന്റ് ബഷീർ വരവൂർ, ജനറൽ സെക്രട്ടറി മുസമ്മിൽ തലശ്ശേരി, ട്രഷറർ ഷാഹിർ ചെറുതുരുത്തി എന്നിവർ വിജയികളെ അഭിവാദ്യം ചെയ്തു. 

Tags

Latest News