Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

അനുമതിയില്ലാതെ ഇഫ്താർ ഭക്ഷണം വിതരണം ചെയ്താൽ ഒരു ലക്ഷം ദിർഹം പിഴ

ദുബായ്- വിശുദ്ധ റമദാനിൽ ദുബായിലെ താമസക്കാർക്ക് അനുമതിയില്ലാതെ ഇഫ്താർ ഭക്ഷണം വിതരണം ചെയ്താൽ ഒരു ലക്ഷം ദിർഹം പിഴ ചുമത്തും. ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷണ വിതരണത്തിൽ ആവശ്യമായ നിയമങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടു. അനുമതിയില്ലാതെ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ ഭക്ഷണം വിതരണം ചെയ്യുന്നത് അനധികൃത ചാരിറ്റി പ്രവർത്തനമായി കണക്കാക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് മൊസബ് ദാഹി പറഞ്ഞു.
മുൻകൂർ അനുമതിയില്ലാതെ ഓഡിയോ, വിഷ്വൽ അല്ലെങ്കിൽ പ്രിന്റ് മീഡിയ വഴി സംഭാവനകൾ ശേഖരിക്കുന്നതിനും പരസ്യം ചെയ്യുന്നതിനും വിലക്കുണ്ട്. 
ലൈസൻസില്ലാതെ പരസ്യം ചെയ്യുന്നതിനോ സംഭാവനകൾ ശേഖരിക്കുന്നതിനോ ഉള്ള പിഴ 5,000 മുതൽ 100,000 വരെയാണ് പിഴ. അല്ലെങ്കിൽ ഒരു മാസത്തിൽ കുറയാത്തതും ഒരു വർഷത്തിൽ കൂടാത്തതുമായ തടവും ശിക്ഷയുണ്ടാകും.
 

Latest News