മകള്‍ ഭയന്നത് നടന്നു; ആര്‍എസ്എസ് പരിപാടിയിലെ പ്രണബിന്റെ വ്യാജ ചിത്രങ്ങള്‍ വൈറലായി

ന്യൂദല്‍ഹി- ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞ വാക്കുകള്‍ വിസമരിക്കപ്പെടുകയും ചിത്രങ്ങള്‍ നുണകളോടെ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുമെന്ന മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയുടെ വാക്കുകള്‍ സത്യമായി. കഴിഞ്ഞ ദിവസം നാഗ്പൂരിലെ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത പ്രണബിന്റെ ചിത്രങ്ങല്‍ ആര്‍ എസ് എസിന്റെ തൊപ്പിയിടിച്ചും ആര്‍ എസ് എസ് ശൈലിയില്‍ സല്യൂട്ട് സ്വീകരിക്കുന്നതുമായ കൃത്രിമം കാണിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പരിപാടിയില്‍ പ്രണബ് ആര്‍എസ്എസ് തൊപ്പി ധരിക്കുകയോ കൈ നെഞ്ചോട് ചേര്‍ത്ത് സല്യൂട്ട് സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.

ചിത്രങ്ങള്‍ വൈറലായതോടെ താന്‍ ഭയന്ന് ഇപ്പോള്‍ നടന്നിരിക്കുന്നുവെന്ന് ശര്‍മിഷ്ഠ ട്വീറ്റ് ചെയ്തു. ഞാന്‍ ഭയക്കുകയും ആശങ്കപ്പെടുകയും ചെയ്തത് കൃത്യമായി സംഭവിച്ചിരിക്കുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബിജെപിയുടേയും ആര്‍എസഎസിന്റേയും വൃത്തിക്കെട്ട കുതന്ത്ര വിഭാഗം പ്രവര്‍ത്തിച്ചിരിക്കുന്നു- ശര്‍മിഷ്ഠ ട്വീറ്റ് ചെയ്തു.

നാഗ്പൂരില്‍ പോകുന്ന പ്രണബ് മുഖര്‍ജി ആര്‍എസ്എസിനും ബിജെപിക്കും കുപ്രചരണള്‍ക്ക് നല്ല അവസരമൊരുക്കി നല്‍കുകയാണെന്ന് കഴിഞ്ഞ ദിവസം ശര്‍മിഷ്ഠ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
 

Latest News