പ്രവാസ ലോകത്ത് ജീവകാരുണ്യ രംഗത്തും സേവന മേഖലകളിലും കൈയൊപ്പ് പതിപ്പിച്ച നവോദയയുടെ ജിദ്ദ കിലോ അഞ്ച് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരങ്ങേറിയ കുടുംബിനികൾക്കായുള്ള പാചക മൽസരവും ഗാനാലാപനവും നൃത്തപരിപാടികളും ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ഏറെ ശ്രദ്ധേയവും ആകർഷകവുമായി. പാചക വിദഗ്ധയും ടെലിവിഷൻ അവതാരകയും ഗ്രന്ഥകാരിയുമായ ഡോ. ലക്ഷ്മി നായർ, സംഗീത രംഗത്ത് വ്യത്യസ്തമായ ശൈലിയും ആലാപന മികവും കൊണ്ട് പേരെടുത്ത ലക്ഷ്മി ജയൻ എന്നിവരുടെ സാന്നിധ്യവും അവതരണവും നവോദയയുടെ സാംസ്‌കാരിക ചരിത്രത്തിൽ പൊൻതൂവൽ ചാർത്തി.കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയുള്ള 112 പ്രവാസി വീട്ടമ്മമാർ പതിമൂന്ന്്് ടീമുകളായാണ് പാചകമൽസരത്തിൽ മാറ്റുരച്ചത്. ഡോ. ലക്ഷ്മി നായരാണ്്്് വിധിയെഴുത്ത് നടത്തിയത്്. ഒന്നാം സമ്മാനം നേടിയ ടീം ബനാനയിലെ അംഗങ്ങളെ അവർ സുവർണ കിരീടമണിയിച്ചു. നൂറുന്നീസ ബാവയായിരുന്നു ബനാന ടീം ക്യാപ്റ്റൻ. ഷാഹിദ ജലീൽ നേതൃത്വം നൽകിയ ടീം പീച്ചിന് രണ്ടാം സ്ഥാനവും കുബ്ര ലത്തീഫ് നേതൃത്വം നൽകിയ ടീം പപ്പായക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. പ്രേക്ഷകരുടെ വോട്ടെടുപ്പിൽ ഒന്നാംസ്ഥാനം നേടിയത് പൈൻ ആപ്പിൾ ആയിരുന്നു. തുടർന്ന് നടന്ന സാംസ്‌കാരിക പരിപാടിയിൽ പ്രമുഖ വയലിനിസ്റ്റും ഗായികയുമായി ലക്ഷ്മി ജയൻ തകർപ്പൻ പ്രകടനത്തോടെ കാണികളുടെ പ്രശംസ പിടിച്ചുപറ്റി. സ്ത്രീ പുരുഷ ശബ്ദങ്ങളിൽ അനായാസം പാടാനുള്ള ലക്ഷ്മി ജയന്റെ വൈഭവം കാണികളിൽ പുതിയ അനുഭവമാണ് പകർന്നത്്. മിർസ ഷെരീഫ്, വിജേഷ് ചന്ദ്രു, ബൈജു ദാസ്്്, ഡോ. ഹാരിസ് എന്നിവരും ഗാനങ്ങൾ ആലപിച്ചു. ജിദ്ദ ഡാൻസ് ക്ലബ്ബിന്റെ ബാനറിൽ പ്രമുഖ കൊറിയോഗ്രഫർ അൻഷിഫ് അബൂബക്കർ ചിട്ടപ്പെടുത്തിയ നൃത്തങ്ങൾ സദസ്സിനെ ഇളക്കി മറിച്ചു. പ്രവാസികളുടെ ഹൃദയത്തിൽ ലാസ്യ ലയങ്ങൾ വിടർത്തുന്നതായിരുന്നു ഓരോ നൃത്തവും. ജൂവി നൗശി, ഷാനി ഷാനവാസ് എന്നിവർ അണിയിച്ചൊരുക്കിയ കൊച്ചുകലാകാരികളുടെ നൃത്തങ്ങളും ഏറെ ആകർഷകമായി.പ്രൗഢ സദസ്സിനെ സാക്ഷി നിർത്തി കേരളോൽസവത്തിന്റെ സാംസ്‌കാരിക സമ്മേളനം നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ഷമി ഷബീർ അധ്യക്ഷത വഹിച്ചു. ഹാജ തിരുവനന്തപുരം, സലാഹുദ്ദീൻ വെമ്പായം, അഡ്വക്കറ്റ് ഷംസുദീൻ, രാജൻ സെയ്ത്് എന്നിവർ സാംസ്‌കാരിക സമ്മേളനത്തിനും മുസാഫർ അഹമ്മദ് പാണക്കാട് പാചക മൽസരത്തിനും നേതൃത്വം നൽകി. നജീബ് വെഞ്ഞാറമൂട് അവതാരകനായിരുന്നു. ആസിഫ് കരുവാറ്റ സ്വാഗതവും നാസർ പന്മന നന്ദിയും പറഞ്ഞു.