ബെംഗളൂരു- ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് ഒരുകൂട്ടം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ ഘെരാവോ ചെയ്തത്. തുടര്‍ന്ന് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. ബി.ജെ.പി.യുടെ വിജയ് സങ്കല്‍പ യാത്ര നയിക്കാന്‍ യെദ്യൂരപ്പ എത്തിയപ്പോഴാണ് സംഭവം.
വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിക്കാരിപുര മണ്ഡലത്തില്‍നിന്ന് മകനും ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്രയെ മത്സരിപ്പിക്കുമെന്ന് യെദ്യൂരപ്പ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി. ദേശീയ സെക്രട്ടറി സി.ടി. രവി ഇത് തള്ളിക്കളഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകരും സി.ടി. രവി പക്ഷക്കാരും ചേര്‍ന്നാണ് യെദ്യൂരപ്പയുടെ കാര്‍ തടഞ്ഞത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






