Sorry, you need to enable JavaScript to visit this website.

കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനൊപ്പം മമ്മൂട്ടി, ചിത്രം പങ്കുവെച്ച് പിഷാരടി

കൊച്ചി- കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറുമായും ബി.സി.സി.ഐ വൈസ് പ്രസിഡന്റും രാജ്യസഭാംഗവുമായ രാജീവ് ശുക്ലയുമായും കൂടിക്കാഴ്ച നടത്തി മമ്മൂട്ടി. ജോണ്‍ ബ്രിട്ടാസ് എം.പിയും നടന്‍ രമേശ് പിഷാരടിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. രമേശ് പിഷാരടി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.
'ജീവിതത്തിലെ ചില നിമിഷങ്ങള്‍ അസാധാരണമാണ്. നമ്മുടെ സ്വന്തം മമ്മൂക്കയുമായുള്ള അനുരാഗ് താക്കൂറിന്റെ അനൗപചാരികവും എന്നാല്‍ ഗംഭീരവും ക്രിയാത്മകവുമായ ചര്‍ച്ചയായിരുന്നു അത്- രമേശ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.
'കണ്ണൂര്‍ സ്‌ക്വാഡ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി വയനാട് ആണ് മമ്മൂട്ടി ഇപ്പോള്‍ ഉള്ളത്. ചായാഗ്രാഹകനായ റോബി വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ചിത്രം സോഷ്യല്‍മീഡിയയില്‍ എത്തിയതോടെ രാഷ്ടീയത്തില്‍ ഇറങ്ങുന്നുണ്ടോ, ഐ.പി.എല്‍ ടീം ഏറ്റെടുക്കുന്നുണ്ടോ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ.

 

 

Latest News