വിമാനത്തിന്റെ സീറ്റിനടിയില്‍ മൂന്നര കിലോ സ്വര്‍ണം, ആളെ കിട്ടിയില്ല

കൊണ്ടോട്ടി- കരിപ്പൂരില്‍ വിമാനത്തിന്റെ സീറ്റിനടയില്‍ ഒളിപ്പിച്ച മൂന്നര കിലോ സ്വര്‍ണം ഡി.ആര്‍.ഐ(ഡയറക്ടററ്റേ് ഓഫ് റവന്യു ഇന്റലിജന്‍സ്) പിടികൂടി. ഇന്നലെ രാവിലെ ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ സീറ്റിനടയില്‍ നിന്നാണ് 1.10 കോടി രൂപയുടെ സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ കണ്ടെത്താനായിട്ടില്ല.
ഒരു കിലോയിലധികം ഭാരം വരുന്ന മൂന്ന് സ്വര്‍ണ കട്ടികളാണ് പിടികൂടിയത്.ഈ വിമാനം കരിപ്പൂരില്‍നിന്ന് മുബൈ വഴി ദല്‍ഹിയിലേക്ക് പുറപ്പെടേണ്ടതായിരുന്നു. ആഭ്യന്തര യാത്രക്കാര്‍ക്ക് കസ്റ്റംസ്  പരിശോധന ഇല്ലാത്തതിനാല്‍ ഗള്‍ഫ് യാത്രക്കാരന്‍ ഒളിപ്പിച്ച സ്വര്‍ണം ആഭ്യന്തര യാത്രക്കാരന്‍ വഴി പുറത്തു കടത്താനായിരുന്നു ശ്രമമെന്നാണ് കരുതുന്നത്. 

Latest News