തിരൂര്‍-തിരൂരിലെ സ്വകാര്യ ഹോസ്പിറ്റലില്‍ പ്രാക്ടീസിനിടെ മഞ്ചേരി മെഡിക്കല്‍ കോളജിലെ അസ്ഥിരോഗ വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. എ.അബ്ദുള്‍ ഗഫൂറിനെ വിജിലന്‍സ് പിടികൂടി. തിരൂര്‍ പൂങ്ങോട്ടുകുളത്തെ മിഷന്‍ ഹോസ്പിറ്റലില്‍ രോഗികളെ പരിശോധിക്കുന്നതിനിടെയാണ് ഡി.വൈ.എസ്.പി ഫിറോസ് എം. ഷഫീക്കിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘമെത്തിയത്. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്ന ചട്ടം ലംഘിച്ച് ഏറെക്കാലമായി ഇദ്ദേഹം ചികിത്സ നടത്തി വരുന്നതായാണ് പരാതി. വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കുമെന്നും തുടര്‍നടപടികള്‍ പിന്നീട് എടുക്കുമെന്നും ഡി.വൈ.എസ്.പി പറഞ്ഞു. ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. വിജിലന്‍സ് എസ്.ഐ ശ്രീനിവാസന്‍, സീനിയര്‍ സി.പി.ഒമാരായ പ്രജിത്ത്, സലീം, സുബിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)