പതിനേഴുകാരിയെ വിവാഹം ചെയ്ത് പെണ്‍വീട്ടില്‍ താമസം, ഒളിവില്‍ പോയ പ്രതി പിടിയില്‍

ഇടുക്കി- ശൈശവ വിവാഹത്തിന് ശേഷം  ഒളിവില്‍പ്പോയ പ്രതി പോലീസ് പിടിയില്‍. 17 കാരിയെ വിവാഹം ചെയ്ത് പീഡിപ്പിച്ചതിനുശേഷം ഒളിവില്‍ പോയ ഇടമലക്കുടി കണ്ടത്തിക്കുടി സ്വദേശി ടി രാമന്‍(45) ആണ് പിടിയിലായത്.
ബുധനാഴ്ച വെളുപ്പിനാണ് മൂന്നാര്‍ പോലീസ് ഇയാളെ കുടിയില്‍ നിന്ന് പിടികൂടിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഇയാള്‍ ജനുവരിയിലാണ് പതിനേഴുകാരിയെ വിവാഹം ചെയ്തത്. മക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന്  പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് ഒളിവില്‍ പോയി.
ഇയാള്‍ കുടിയില്‍ തിരിച്ചെത്തിയെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്.എച്ച്.ഒ മനേഷ് .കെ. പൗലോസ്, എസ്.ഐ കെ. ഡി മണിയന്‍, സിപിഒമാരായ ടോണി ചാക്കോ, സക്കീര്‍ ഹുസൈന്‍, അനീഷ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News