കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ എസ്.എഫ്.ഐക്ക്

ടി. സ്നേഹ, എസ്.ആര്‍. അശ്വിന്‍

തേഞ്ഞിപ്പലം-കാലിക്കറ്റ്് സര്‍വകലാശാല യൂണിയന്‍ വാശിയേറിയ മത്സരത്തിനൊടുവില്‍ എസ്.എഫ്.ഐക്ക്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് സര്‍വകലാശാല കാമ്പസിലെ ടി. സ്നേഹ, വൈസ് ചെയര്‍മാനായി കോഴിക്കോട് മേഴ്‌സി ടീച്ചര്‍ എഡ്യുക്കേഷന്‍ കോളജിലെ എസ്.ആര്‍. അശ്വിന്‍, ലേഡി വൈസ് ചെയര്‍മാനായി പുല്‍പ്പള്ളി പഴശിരാജ കോളജിലെ വി.എം. ശ്രുതി, ജനറല്‍ സെക്രട്ടറിയായി വടക്കാഞ്ചേരി ശ്രീവ്യാസ എന്‍എസ്എസ് കോളജിലെ ടി.എ. മുഹമ്മദ് അഷ്റഫ്, ജോയിന്റ് സെക്രട്ടറിയായി മണ്ണാമ്പറ്റ ശ്രീകൃഷ്ണപുരം വി.ടി.ബി കോളജിലെ എം.ഡി. അജയ് എന്നിവര്‍ അഞ്ച് ജനറല്‍ സീറ്റുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാത്രി വൈകിയും വോട്ടെണ്ണല്‍ തുടരുകയാണ്. അഞ്ച് ജനറല്‍ സീറ്റുകളിലേക്ക് 15 സ്ഥാനാര്‍ഥികളായിരുന്നു മത്സരിച്ചിരുന്നത്. ആകെ 469 കൗണ്‍സിലര്‍മാരില്‍ 455 പേര്‍ ജനറല്‍ സീറ്റുകളിലേക്ക് വോട്ട് ചെയ്തു.സര്‍വകലാശാല അയോഗ്യരാക്കിയ 25 യുയുസിമാര്‍ കോടതി നിര്‍ദേശപ്രകാരം വോട്ട് ചെയ്തു.
അതേസമയം സെനറ്റ് ഹൗസില്‍ വോട്ട് ചെയ്യാന്‍ പോയ എംഎസ്എഫിന്റെ ഏഴു യു.യു.സിമാരെ സര്‍വകലാശാല ഉദ്യോഗസ്ഥര്‍ ഐ.ഡി കാര്‍ഡ് വ്യാജമാണെന്ന് പറഞ്ഞ് തിരിച്ചയച്ചതായി എം.എസ്.എഫ് നേതാക്കള്‍ ആരോപിച്ചു. ശക്തമായ പോലീസ് കാവലിലാണ് കാലിക്കറ്റ്് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷവുമാണ്ടായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News