സ്വര്‍ണ അണ്ടര്‍വെയറുമായി നെടുമ്പാശ്ശേരിയില്‍ പിടിയില്‍, ധരിച്ചത് മൂന്ന് അടിവസ്ത്രങ്ങള്‍

കൊച്ചി- മൂന്ന് അടിവസ്ത്രങ്ങള്‍ ധരിച്ച് അതിലൊന്നില്‍ സ്വര്‍ണം തേച്ചുപിടിപ്പിച്ച് വന്നയാള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. മലപ്പുറം ചങ്ങരംകുളം സ്വദേശി അക്ബറിനെയാണ് 640 ഗ്രാം സ്വര്‍ണവുമായി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്.
അക്ബര്‍ നടന്നുപോകുമ്പോള്‍ തുടരെ തുടരെ പാന്റ്‌സ് മുകളിലേക്ക് കയറ്റുന്നത് കണ്ടാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ഇയാളെ വിശദമായ ദേഹപരിശോധനക്ക് വിധേയമാക്കിയപ്പോള്‍ മൂന്ന് ഉള്‍വസ്ത്രങ്ങള്‍ ധരിച്ചതായി കണ്ടെത്തി. ഇതിലൊന്നിലാണ് സ്വര്‍ണം തേച്ചുപിടിപ്പിച്ചിരുന്നത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 34 ലക്ഷം രൂപയോളം വിലവരും.

 

Latest News